ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവാം. വേദന ഒളിപ്പിച്ച ചിരിയോടെ ഇന്ദ്രൻസ്.
ഇന്നലെയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നത്. ഈ അവാർഡുകൾ പുറത്തു വന്നതിനുശേഷം കൂടുതൽ ആളുകളും ഉന്നയിക്കുന്ന ഒരു കാര്യമാണ് ഹോം എന്ന സിനിമയെ അപ്പാടെ ഒഴിവാക്കിയത് എന്താണെന്ന്.? ഇപ്പോൾ ഇതിൽ ഗുരുതരമായ ആരോപണവുമായി നടൻ ഇന്ദ്രൻസ് എത്തിയിരിക്കുകയാണ്. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല. ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവാമെന്നും ഇന്ദ്രൻസ് മനോരമ ന്യൂസിനോട് പറയുന്നുണ്ട്. ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി എന്ന് പറയുന്ന ആൾ നിരപരാധി … Read more