ഫോറസ്റ്റ് ഡ്രൈവർ ആകാം

സർക്കാർ ജോലി ആണോ ലക്ഷ്യം എങ്കിൽ ശ്രദ്ധിക്കൂ. കേരള വനം വകുപ്പിന് കീഴിൽ ഫോറെസ്റ്റ് ഡ്രൈവർ ജോലി നേടാൻ അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പ്രസിദ്ധീകരിച്ച ഫോറസ്റ്റ് ഡ്രൈവർ തസ്തികയുടെ (കാറ്റഗറി നമ്പർ: 424/2025)

തസ്തിക: ഫോറസ്റ്റ് ഡ്രൈവർ

വകുപ്പ്: വനം & വന്യജീവി (Forest & Wildlife).
വിജ്ഞാപന ഡേറ്റ്: 2025 ഒക്ടോബർ 30. അവസാന ഡേറ്റ്: 2025 ഡിസംബർ 03

ശമ്പള സ്കെയിൽ :26,500 –  60,700/-

പ്രായപരിധി :23-36 വയസ്സ്. (02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം).

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
അക്കാദമിക് യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച അതിന് തത്തുല്യമായ പരീക്ഷ.

▪️ഡ്രൈവിംഗ് ലൈസൻസും പരിചയവും സാധുവായ എല്ലാതരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കുമുള്ള (LMV, HGMV & HPMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

​ഡ്രൈവിംഗ് ലൈസൻസ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, OMR പരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ (Practical Test) എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും സാധുവായിരിക്കണം.​ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യം പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം. ​3 വർഷത്തെ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിശ്ചിത ഫോമിൽ സമർപ്പിക്കേണ്ടതാണ്.
ശാരീരിക യോഗ്യതകൾ

ഉയരം (Height): കുറഞ്ഞത് 168 cm

നെഞ്ചളവ് : സാധാരണ നിലയിൽ 81 cm, കുറഞ്ഞത് 5 cm വികാസം.

എങ്ങനെ അപേക്ഷിക്കാം

വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ സമർപ്പിക്കൽ: യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. വിജ്ഞാപന ലിങ്കിൽ നൽകിയിട്ടുള്ള ഈ തസ്തികയുടെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്തു നൽകുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *