ജോലി നോക്കുന്നവർ ശ്രദ്ധിക്കൂ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KSIDC) അക്കൗണ്ടന്റ് ഒഴിവിലേക്കു കേരള psc വഴി ഉടനെ അപേക്ഷിക്കാം,അവസാന തിയതി ഡിസംബർ 03/ 2025 വരെ. ഓൺലൈൻ വഴി അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.
▪️ഗസറ്റ് തീയതി : 2025 ഒക്ടോബർ 30
▪️ ലാസ്റ്റ് ഡേറ്റ് : 2025 ഡിസംബർ 03
▪️ കാറ്റഗറി നമ്പർ: 422/2025
▪️ നിയമന രീതി : നേരിട്ടുള്ള നിയമനം
▪️ വെബ്സൈറ്റ് : www.keralapsc.gov.in
സ്ഥാപനം : കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
തസ്തിക: അക്കൗണ്ടന്റ്
ശമ്പള സ്കെയിൽ: 7,480-11,910/-
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ :
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം (Degree in Commerce).അല്ലെങ്കിൽ തത്തുല്യമായ/ഉയർന്ന യോഗ്യത.അക്കൗണ്ട്സ് വിഷയങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം (Experience) ഉണ്ടായിരിക്കണം.
ഇത് താഴെ പറയുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കണം. കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം (Exposure to Computer operations) അത്യാവശ്യമാണ്.
പ്രായപരിധി വിവരങ്ങൾ
പ്രായം: 21-നും 36-നും ഇടയിൽ.
ജനന തീയതി: 1989 ജനുവരി 02-നും 2004 ജനുവരി 01-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ നൽകുന്ന വയസ്സിളവുകൾക്ക് അർഹതയുണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം
ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration): ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ ചുവടെ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം
അപേക്ഷ സമർപ്പിക്കൽ:
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്ത ശേഷം, നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റിന്റെ ‘Apply Now’ ബട്ടൺ ക്ലിക്കു ചെയ്ത് കൊണ്ട് അപേക്ഷിക്കവുന്നത് ആണ്.
