ഇനി ടെൻഷൻ വേണ്ട സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് വഴി വിദേശത്ത് ജോലി ചെയ്യാം

വിശ്വാസയോഗ്യമല്ലാത്ത പല ഏജൻസികൾ വഴിയും വിദേശത്തേക്ക് പുറപ്പെട്ട് തട്ടിപ്പിലാകുന്നവർ നിരവധിയാണ്. എന്നാൽ സർക്കാർ ഏജൻസി വഴി വിദേശത്ത് ജോലി ചെയ്യാം എന്ന  നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക്  വഴി ജോലി നേടാൻ അവസരം. നിലവില്‍ 30 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ വിവരങ്ങള്‍ മനസിലാക്കുക, അപേക്ഷിക്കു.

ഇന്റര്‍വ്യൂ തീയതി: നവംബര്‍ 23.

തസ്തികയും ജോലി ഒഴിവുകളും
യുഎഇ കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 30.

പ്രായപരിധി വിവരങ്ങൾ

21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം അല്ലെങ്കില്‍ EEE.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ജോലി ചെയ്ത 1 to 3 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് നിർബന്ധം.

മറ്റ് ആനുകൂല്യങ്ങള്‍:

ശമ്പളത്തിന് പുറമെ, സൗജന്യ താമസവും, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റ് എന്നിവയും കമ്പനി നല്‍കുന്നുണ്ട്.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 23 ന് എറണാകുളത്ത് വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. തീയതി നവംബര്‍ 23സമയംരാവിലെ 09 മണിമുതല്‍ 12 മണിവരെ സ്ഥലംഒഡാപെക് എക്‌സാം സെന്റര്‍, 4 ഫ്‌ളോര്‍, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളും, കേരള, പിന്‍- 683573ആവശ്യമായ രേഖകള്‍ഫോട്ടോ പതിപ്പിച്ച സിവി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), പാസ്‌പോര്‍ട്ട് ഒറിജിനല്‍, വിദ്യാഭ്യാസ- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്. വിശദമായ വിജ്ഞാപനം നല്‍കുന്നു, ഷെയർ ചെയ്യു. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *