യു. പി. എസ്‌. സി എക്സാമിന് തയ്യാറാകാം | UPSE Exam

ഉയർന്ന ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാൻ  ആഗ്രഹം ഉണ്ടെങ്കിൽ ശ്രദ്ധിക്കൂ.നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ (1) 2026″ (NDA & NA Examination (1) 2026) ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് തുടങ്ങിയ വകുപ്പുകളിലായി യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

നാഷണൽ ഡിഫൻസ് അക്കാദമി (NDA) ഒഴിവുകൾ

ആർമി (Army):

ആകെ ഒഴിവുകൾ: 208

പുരുഷൻ: 198

വനിത: 10

നേവി (Navy):

ആകെ ഒഴിവുകൾ: 42

പുരുഷൻ: 40

വനിത: 02

എയർഫോഴ്സ് (Air Force)

ഫ്ലയിംഗ് വിംഗ്:

ആകെ ഒഴിവുകൾ: 92

പുരുഷൻ: 90

വനിത: 02

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്)

ആകെ ഒഴിവുകൾ: 10

പുരുഷൻ: 08

വനിത: 02

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്)

ആകെ ഒഴിവുകൾ: 18

പുരുഷൻ: 16

വനിത: 02

നേവൽ അക്കാദമി (NA) ഒഴിവുകൾ

10+2 കേഡറ്റ് എൻട്രി:

ആകെ ഒഴിവുകൾ: 24

പുരുഷൻ: 21

വനിത: 03
എല്ലാ വിഭാഗങ്ങളിലുമായി ആകെ പുരുഷ ഒഴിവുകൾ: 373 എല്ലാ വിഭാഗങ്ങളിലുമായി ആകെ വനിതാ ഒഴിവുകൾ: 21

യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility)
അവിവാഹിതരായ പുരുഷ/വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നതുവരെ വിവാഹം കഴിക്കരുത്.

പ്രായപരിധി വിവരങ്ങൾ

2007 ജൂലൈ 01-ന് മുമ്പോ 2010 ജൂലൈ 01-ന് ശേഷമോ ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല. അതായത്, 2007 ജൂലൈ 01-നും 2010 ജൂലൈ 01-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ).

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

NDA ആർമി വിംഗ്: 10+2 പാറ്റേണിലുള്ള 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ.NDA എയർഫോഴ്‌സ്, നേവൽ വിംഗ്, നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി): 10+2 പാറ്റേണിലുള്ള 12-ാം ക്ലാസ് പാസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയോടുകൂടി വിജയിച്ചിരിക്കണം.12-ാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാൽ എസ്എസ്ബി ഇന്റർവ്യൂവിന് യോഗ്യത നേടുന്നവർ 2026 ഡിസംബർ 10-നകം 12-ാം ക്ലാസ് പാസായതിൻ്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിൽ കൊച്ചി (Kochi), കോഴിക്കോട് (Kozhikode/Calicut), തിരുവനന്തപുരം (Thiruvananthapuram) എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. ഓരോ കേന്ദ്രത്തിലെയും ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം കേന്ദ്രം അനുവദിക്കുന്ന രീതിയാണ് (first-apply-first-allot) സ്വീകരിക്കുന്നത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2025 ഡിസംബർ 30 വൈകുന്നേരം 6:00 മണി വരെയാണ് (30.12.2025)അപേക്ഷിക്കേണ്ട വിധം: https://upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. യോഗ്യരായവർ അപേക്ഷിക്കുക

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *