കേന്ദ്രീയ വിദ്യാലയങ്ങളിൽ നിരവധി ഒഴിവുകൾ.അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT), ലൈബ്രേറിയൻ, സ്പെഷ്യൽ എജ്യുക്കേറ്റർ, സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ തസ്തികളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംഘടനകൾ : കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS), നവോദയ വിദ്യാലയ സമിതി (NVS).
റിക്രൂട്ട്മെൻ്റ് അതോറിറ്റി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE).
പരസ്യ നമ്പർ: 01/2025
തസ്തികയുടെ പേര്: വിവിധ അദ്ധ്യാപക (Teaching), അനദ്ധ്യാപക (Non-Teaching) തസ്തികകൾആകെ ഒഴിവുകൾ: 14,967 (KVS: 9126, NVS: 5841).
അപേക്ഷാ രീതി: ഓൺലൈൻ (Online)
ഔദ്യോഗിക വെബ്സൈറ്റുകൾ: cbse.gov.in, kvsangathan.nic.in, navodaya.gov.inഓരോ തസ്തികയ്ക്കും ആവശ്യമായ അടിസ്ഥാന യോഗ്യതകൾ താഴെ പറയുന്നവയാണ്. പൂർണ്ണമായ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
പ്രിൻസിപ്പൽ / അസിസ്റ്റന്റ് കമ്മീഷണർ.
യോഗ്യത : ഉന്നത ബിരുദം ഉണ്ടായിരിക്കണം (Post Graduation) ബി.എഡും (B.Ed) കൂടാതെ നിശ്ചിത വർഷത്തെ പരിജയം നിർബന്ധം.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT)
യോഗ്യത :ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി (Post Graduation), ബി.എഡ് (B.Ed), കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള കഴിവ്.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT)
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ഡിഗ്രി (Graduation), ബി.എഡ് (B.Ed), കൂടാതെ CTET പേപ്പർ-II പാസായിരിക്കണം.
പ്രൈമറി ടീച്ചർ (PRT)
യോഗ്യത :12-ാം ക്ലാസ് പാസ്, ഡി.എഡ്/ബി.എഡ് യോഗ്യത, കൂടാതെ CTET പേപ്പർ-I പാസായിരിക്കണം.
സ്റ്റെനോഗ്രാഫർ / JSA (ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്)
യോഗ്യത : 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ ബിരുദം. കൂടാതെ ടൈപ്പിംഗ്, ഷോർട്ട്ഹാൻഡ് തുടങ്ങിയവയിൽ നിശ്ചിത വേഗത. (വിവിധ അനദ്ധ്യാപക തസ്തികകൾക്ക് 10-ാം ക്ലാസ്, 12-ാം ക്ലാസ്, ബിരുദം എന്നിവ അടിസ്ഥാനമാക്കിയുള്ള യോഗ്യതകളാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ കാണുക.)
സർക്കാർ നിയമങ്ങൾ അനുസരിച്ച് SC/ST (5 വർഷം), OBC (3 വർഷം), PWD, Ex-Servicemen തുടങ്ങിയ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.
അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ
വെബ്സൈറ്റ് സന്ദർശിക്കുക ശേഷം
Career പേജിൽ KVS -NVS റിക്രൂട്ട്മെന്റ് 2025 എന്നാ നോട്ടിഫിക്കേഷൻ No. 01/2025 എന്ന ലിങ്ക് കണ്ടെത്തുക.
എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.സമർപ്പിച്ച അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുകഓൺലൈൻ അപേക്ഷ ലിങ്ക് താഴെ നൽകുന്നു.ജോലി അന്വേഷകരിലേക്ക് പരമാവധി എത്തിക്കുക.








