ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അംഗനവാടി ഹെൽപ്പർ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ

0
13

ജോലി  അന്വേഷിക്കുന്നവർക്കിതാ നിരവധി അവസരങ്ങൾ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ (പള്ളിമുക്ക്) കുറുക്കന്‍കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി- കം-ക്രഷിലേക്ക് ഹെല്‍പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള സേവന സന്നദ്ധരും മതിയായ ശാരീരിക ശേഷിയുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും-35നുമിടയിലുള്ള പത്താം ക്ലാസ് പാസായ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം..താത്പര്യമുള്ളവര്‍ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, മറ്റു മുന്‍ഗണനകള്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, സ്ഥിര താമസം തെളിയിക്കാന്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. മലപ്പുറം, അഡീഷണല്‍ പൂക്കോട്ടൂര്‍ പി.ഒ. പിന്‍-676517 എന്ന വിലാസത്തില്‍ നവംബര്‍ പത്തിന് വൈകിട്ട് നാലിന് മുമ്പ് അപേക്ഷിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.

2. മലപ്പുറം ദേശീയാരോഗ്യ ദൗത്യത്തിലേക്ക് അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, എം.ബി.എ (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഫോണ്‍- 9846700711.

3.വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം മലപ്പുറം സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷന്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്തറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2730313..

4.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്
തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററിലുള്ള പ്രൊഡക്ഷന്‍ ആന്റ് മെയിന്റനന്‍സ് വിഭാഗത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പ്യൂട്ടർ /ഇലക്ട്രോണിക് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ത്രിവത്സര -എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ എന്ന വെബ്‌സൈറ്റില്‍ നവംബര്‍ ആറ് വരെ ഓണ്‍ലൈനായി ആയി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍  താമസിക്കുന്നവര്‍ക്കു മുന്‍ഗണന.  ഫോൺ : 0471-2550612 .

5.വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ  മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാര്‍    നിയമനത്തിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  തസ്തിക: വെറ്ററിനറി സര്‍ജന്‍ പി.ജി വെറ്റ് യോഗ്യത : എം.വി.എസ്.സി (സര്‍ജറി), കെ എസ് വി സി രജിസ്‌ട്രേഷന്‍, എല്‍ എം വി ലൈസന്‍സ്.  വെറ്ററിനറി സര്‍ജന്‍ യു.ജി വെറ്റ് യോഗ്യത : വേള്‍ഡ് വെറ്ററിനറി സര്‍വീസില്‍ നിന്നും സര്‍ജറി പരിശീലനത്തോടുകൂടി ബി.വി.എസ്.സി – എ.എച്ച് സര്‍ട്ടിഫിക്കറ്റ്, കെ എസ് വി സി രജിസ്‌ട്രേഷന്‍, എല്‍ എം വി ലൈസന്‍സ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 10 ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0474 2793464 ജോലി അന്വേഷിക്കുന്നവരിലേക്ക് പരമാവധി ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here