Career
ഡാറ്റ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്
താൽക്കാലികമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കൂ. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ക്ഷേമനിധി ഓഫീസിലെ സൂക്ഷ്മ പരിശോധന ലോഗിന്റെ ചുമതല നിർവ്വഹിക്കുന്നതിനായി ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. ബിരുദവും ഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 11ന് രാവിലെ 11 മണിക്ക് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിലാണ് നിലവിൽ ക്ഷേമനിധി ഓഫീസ് പ്രവർത്തിക്കുന്നത്.
ഫോൺ: 0471-2360122
2. പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.
ഇതിന്റെ അഭിമുഖം നവംബർ 7ന് രാവിലെ 10ന് കോളേജിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.lbt.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ഫോൺ : 9495230874.
3. വാക്-ഇൻ ഇൻർവ്യൂ
പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ 7 രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടക്കും.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.lbt.ac.in, 9495230874. താല്പര്യമുള്ളവർ പങ്കെടുക്കുക
