Career
ഫോറെസ്റ്റ് ഡ്രൈവർ ആകാം
ഗവൺമെന്റ് ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കൂ. കേരള വനം വകുപ്പിന് കീഴിൽ ഫോറെസ്റ്റ് ഡ്രൈവർ ജോലി നേടാൻ അവസരം.കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പ്രസിദ്ധീകരിച്ച ഫോറസ്റ്റ് ഡ്രൈവർ തസ്തികയുടെ (കാറ്റഗറി നമ്പർ: 424/2025)
▪️തസ്തിക പേര്:ഫോറസ്റ്റ് ഡ്രൈവർ
▪️വകുപ്പ്:വനം & വന്യജീവി (Forest & Wildlife).
▪️വിജ്ഞാപന തീയതി: 2025 ഒക്ടോബർ 30.
▪️അവസാന തീയതി:2025 ഡിസംബർ 03
ശമ്പള സ്കെയിൽ :26,500 – 60,700/-
പ്രായപരിധി:23-36 വയസ്സ്. (02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം).
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
അക്കാദമിക് യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച അതിന് തത്തുല്യമായ പരീക്ഷ.
▪️ഡ്രൈവിംഗ് ലൈസൻസും പരിചയവും സാധുവായ എല്ലാതരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കുമുള്ള (LMV, HGMV & HPMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, OMR പരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ (Practical Test) എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും സാധുവായിരിക്കണം. ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യം പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം. 3 വർഷത്തെ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിശ്ചിത ഫോമിൽ സമർപ്പിക്കേണ്ടതാണ്.
ശാരീരിക യോഗ്യതകൾ
ഉയരം (Height): കുറഞ്ഞത് 168 cm
നെഞ്ചളവ് : സാധാരണ നിലയിൽ 81 cm, കുറഞ്ഞത് 5 cm വികാസം.
എങ്ങനെ അപേക്ഷിക്കാം
വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിക്കൽ: യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. വിജ്ഞാപന ലിങ്കിൽ നൽകിയിട്ടുള്ള ഈ തസ്തികയുടെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക
