ചേർത്തു പിടിച്ചിട്ട് 11 വർഷങ്ങൾ..! പ്രണയസുരഭിലമായ 11 വർഷങ്ങളുടെ മധുരമുള്ള ഓർമകളുമായി പൃഥ്വിരാജും സുപ്രിയയും.

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയാ മേനോനും, നിരവധി ആരാധകരാണ് ഇവർക്ക് എപ്പോഴും ഉണ്ടാവുന്നത്.

ഇപ്പോളിതാ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ്. 11 വർഷമായി ഇരുവരും ഒരുമിച്ചു ചേർന്നിട്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 11 വർഷങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു വീഡിയോ പൃഥി പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ശ്രദ്ധനേടുന്ന മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ പൃഥ്വിരാജ് ആടുജീവിതം ചെയ്യുന്നതിൻറെ ഷൂട്ടിംഗിലാണ് എന്നും തിരികെ വന്നതിനു ശേഷം ആയിരിക്കും വിവാഹ വാർഷികത്തിന് സെലിബ്രേഷൻ എന്നുമൊക്കെയാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

പൃഥിക്ക് എല്ലാകൊണ്ടും ചേർന്നൊരു ഭാര്യ തന്നെയാണോ സുപ്രിയ എന്ന രീതിയിലായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാരും പറഞ്ഞിരുന്നത്. പൃഥിയെ പോലെതന്നെ ചിന്തിക്കാൻ സാധിക്കുന്ന പൃഥ്വിരാജിനു പ്രചോദനമാകുന്നു സ്ത്രീയാണ് സുപ്രിയ എന്ന് ആളുകൾ പറയുന്നുണ്ട്. പലപ്പോഴും പൃഥ്വിരാജിനെക്കാൾ കൂടുതൽ ആരാധകർ സുപ്രിയക്ക് ഏറുകയും ചെയ്യാറുണ്ട്. സുപ്രിയയുടെ പല അഭിമുഖങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

ബിബിസി ചാനലിലെ റിപ്പോർട്ടർ ആയിരുന്നു സുപ്രിയ ഇപ്പോൾ നിർമ്മാണ രംഗത്തേക്ക് ചുവടു വച്ചിരിക്കുകയാണ്. ഭർത്താവിനൊപ്പം സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുവാൻ സുപ്രീയ്ക്ക് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ സുപ്രിയ നിർമ്മിച്ച ചിത്രങ്ങളെല്ലാം വമ്പൻ വിജയമായിരുന്നു നേടിയിരുന്നത്.

ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫിന്റെ കേരളത്തിലെ വിതരണാവകാശവും പൃഥ്വിരാജ് പ്രൊഡക്ഷൻ തന്നെയായിരുന്നു ഏറ്റെടുത്തിരുന്നത്. അമ്മ മല്ലികയും വിവാഹ വാർഷിക ആശംസകൾ നേർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top