Entertainment

എന്താണ് പന്ത്രണ്ടാമത് മാനിൽ സംവിധായകൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.? ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ വൈറൽ.

എന്താണ് പന്ത്രണ്ടാമത് മാനിൽ സംവിധായകൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.? ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ വൈറൽ.

മലയാളത്തിൽ എക്കാലത്തും ആളുകൾ ഏറ്റെടുത്ത ഒരു കൂട്ടുകെട്ടായിരുന്നു ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട്. ലോക്ക് ഡൗൺ കാലത്താണ് ഓടിടി റിലീസുകൾക്ക് പ്രാധാന്യമേറിയത്. ആ സമയത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രമായിരുന്നു 12 മത് മാൻ. ജിത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന പന്ത്രണ്ടാമത് മാൻ എന്ന ചിത്രം മെയ് 20 നാണ് ചിത്രം റിലീസ് ആകുന്നത്. 11 ആളുകളുള്ള ഒരു കൂട്ടത്തിലേക്ക് പന്ത്രണ്ടാമത് ഒരാൾ ക്ഷണിക്കപ്പെടാതെ എത്തുകയാണ്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഡയറക്ട് റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ ട്രെയിലർ ആണ് ഇപ്പോൾ എത്തുന്നത്. മിസ്റ്ററി വിഭാഗത്തിലായിരിക്കും സിനിമയെ അറിയാൻ സാധിക്കുന്നു. നവാഗതനായ കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന. മോഹൻലാലിനെ കൂടാതെ ഉണ്ണിമുകുന്ദൻ, അനുശ്രീ, അതിഥി രവി, ലിയോണ ലിഷോയ് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. അതോടൊപ്പം ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും വീണ നന്ദകുമാറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടിയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Most Popular

To Top