അങ്ങനെ 12th മാനിനും തീരുമാനം ആയി. ചിത്രത്തിന്റെ റിലീസ് ഇങ്ങനെ…

മോഹൻലാലും ജീത്തു ജോസഫും ദൃശ്യം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ആണ് 12th മാൻ എന്ന ചിത്രം. ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരെല്ലാം.

ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഓടിട്ടിയിലാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിൽ എത്തുന്നത് ജിത്തു ജോസഫും മോഹൻലാലും ആയതുകൊണ്ട് എല്ലാവരും വലിയതോതിൽ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് പന്ത്രണ്ടാമത് മാൻ എന്ന ചിത്രം. ആന്റണി പെരുമ്പാവൂരാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എത്തുന്നതോടെ തിയേറ്ററിൽ റിലീസ് ഇല്ല എന്നുള്ള കാര്യം തീർച്ചയായിരിക്കുകയാണ്.

വലുതായി ആളുകൾ പ്രതീക്ഷിച്ച ഒരു ചിത്രം കൂടി ആയിരുന്നു ഇത്‌. എങ്കിലും ആരാധകർക്ക് വലിയ സ്വീകാര്യതയാണ്. വീണ്ടും മോഹൻലാലും ജിത്തുവും കൈ കോർക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതോടൊപ്പം തന്നെ ഇരുവരും അതേപോലെ പറഞ്ഞ ഒരു കാര്യമുണ്ട് ദൃശ്യം എന്ന ചിത്രവുമായി യാതൊരു ബന്ധവും ഈ ചിത്രത്തിൽ ഉണ്ടാകില്ലന്ന്. അതിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയം ആയിരിക്കും ചിത്രം കാണിച്ചുതരുന്നത്.

അതുകൊണ്ടുതന്നെ ആരാധകരെല്ലാം ഇത് ഏറ്റെടുക്കുകയും ചെയ്തു. അതിമനോഹരമായ ഈ ചിത്രത്തിൽ ആരാധകർക്ക് വേണ്ടി സംവിധായകൻ കാത്തുവെച്ചിരിക്കുന്നത് എന്താണ് എന്ന് ആകാംക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത്. ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത ഒരു ചിത്രമായിരിക്കുമെന്നും ഒരു ദിവസം ഒരു സ്ഥലത്ത് നടക്കുന്ന ചില കാര്യങ്ങൾ ആയിരിക്കും ചിത്രത്തിലെ പ്രമേയം എന്നൊക്കെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

Leave a Comment