Entertainment

ആ ത്രീമൂർത്തികൾ ഒരുമിച്ചപ്പോൾ വീണ്ടും ചരിത്രം ആവർത്തിച്ചു…!

ആശിർവാദ് സിനിമാസ് ബാനറിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി ഒരു ചിത്രം എത്തിയാൽ ആ ചിത്രം വിജയം നേടിയെ യാത്ര അവസാനിപ്പിക്കു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പല അനുഭവങ്ങളും അത് തെളിയിച്ചു തന്നിട്ടുമുണ്ട്. ആ പ്രതീക്ഷ നിലനിർത്തി തന്നെയാണ് പന്ത്രണ്ടാമത് മാൻ എന്ന ചിത്രം ഹോട്ട്സ്റ്റാറിൽ എത്തിയിരിക്കുന്നത്.. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്. ആരാധകർ സ്വീകരിച്ചിരിക്കുന്ന ചിത്രം ഒരു ഡീസന്റ് ത്രില്ലർ ആണെന്ന് ഇതിനോടകം തന്നെ എല്ലാവരും ഒരേ പോലെ പറഞ്ഞിട്ടുണ്ട്. സാധാരണ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത് എങ്കിൽ ഈ ചിത്രത്തിന് ലഭിച്ചത് ഒരേ പ്രതികരണം തന്നെയാണ്.

മികച്ചത് എന്ന് എല്ലാരും ഒരുപോല പറഞ്ഞു. ആന്റണി പെരുമ്പാവൂർ, മോഹൻലാൽ, ജിത്തു ജോസഫ് ഇവർ മൂന്നുപേരും വീണ്ടും ഒരുമിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് വീണ്ടും അതിമനോഹരമായ ഒരു ത്രില്ലർ ചിത്രം തന്നെ. ദൃശ്യം എന്ന ചിത്രത്തിന്റെ പ്രതീക്ഷയോടെ ആരും അവിടേക്ക് എത്തരുത് എന്ന് ആദ്യം തന്നെ ജിത്തു ജോസഫ് പറഞ്ഞിരുന്നു മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആണ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.

മോഹൻലാലിനൊരു ഒരു പിറന്നാൾ സമ്മാനം എന്ന രീതിയിൽ തന്നെയായിരുന്നു അണിയറ പ്രവർത്തകർ ഇത് നൽകിയിരുന്നത്. ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ആണ് എന്നാണ് കണ്ടവരെല്ലാം ഇതിനോടകം തന്നെ പറഞ്ഞത്. ചിത്രം തിയേറ്ററിന് നൽകാതെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് നൽകിയത് ആരാധകർക്ക് അല്പം വേദന ഉളവാക്കിയ കാര്യം തന്നെയായിരുന്നു.

Most Popular

To Top