16 വർഷങ്ങൾക്കു ശേഷംആ പ്രണയജോഡി വീണ്ടും ഒന്നിക്കുന്നു. ജ്യോതികയും സൂര്യയും ഒരുമിച്ചു പുതിയ സിനിമ.

മലയാള സിനിമയിലും തമിഴ് സിനിമാ ലോകത്തും എല്ലാം മാതൃകാ ദമ്പതികൾ എന്ന് വിളിക്കപ്പെടുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇരുവരും വെള്ളിത്തിരയിൽ എത്തിയപ്പോൾ പിറന്നത് മുഴുവൻ മികച്ച ചിത്രങ്ങൾ.

സിനിമയിൽ പകർന്നാടിയ പ്രണയം യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടുവന്ന ദമ്പതികൾ. അവരുടെ പ്രണയം തമിഴ് ലോകത്തിലെതന്നെ അത്ഭുതം ആണ്. എത്ര തിരക്കുകൾക്കിടയിലും എൻറെ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുന്ന നടിപ്പിൻ നായകനു തുണയായി മികച്ച നടിയും. ആ സ്നേഹം അത് ഒരു പ്രത്യേകതയാണ് തമിഴ് പ്രേക്ഷകർക്ക് കേൾക്കുമ്പോൾ തന്നെ. മനസ്സിൽ ഒരു കുളിർ കാറ്റ് വീശുന്നത് പോലെ. പരിശുദ്ധമായ പ്രണയം.

അത്രമേൽ നിർമ്മലമായ സ്നേഹം. 16 വർഷങ്ങൾക്കു ശേഷം വീണ്ടും ആ സ്നേഹം ബിഗ് സ്ക്രീനിൽ കാണാൻ തയ്യാറെടുക്കുകയാണ് ആരാധകർ എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ രണ്ടുപേരും നായികാനായകന്മാരായി ആണ് എത്തുന്നത് എന്നാണ് അറിയുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്നും ഈ ചിത്രത്തിൽ ബധിരനും മൂകനും ആയാണ് സൂര്യ അഭിനയിക്കുന്നത് എന്നും റിപ്പോർട്ടുകൾ എത്തുന്നത്. സൂര്യയുമായുള്ള വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നും മാറിനിന്ന് ജ്യോതികയെ സൂര്യ തന്നെയായിരുന്നു മുൻകൈയെടുത്തു കൊണ്ട് ചിത്രങ്ങളിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 36 വയതിനിലെ എന്ന ചിത്രമായിരുന്നു ജ്യോതികയുടെ തിരിച്ചു വരവിന് കാരണമായത്.

ഈ ചിത്രം രണ്ട് നടിമാരുടെ തിരിച്ചുവരവിന് കാരണമായിരുന്നു പറയാം. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് കാരണമായ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രം തന്നെ 36 വായതിനെ എന്ന ചിത്രം. രണ്ടു പ്രധാനപ്പെട്ട കഴിവുള്ള നായികമാരെ തിരിച്ചു റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ കൊണ്ട് വന്ന ചിത്രമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചു. കാട്രിൻ മൊഴി പൊൻമകൾ വന്താൾ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജ്യോതിക അഭിനയിച്ചു. സൂര്യയ്ക്കൊപ്പം ഉള്ള ജ്യോതികയുടെ തിരിച്ചുവരവിന് ആണ് ആളുകൾ കാത്തിരിക്കുന്നത്. ആ പ്രണയജോഡി വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണുവാൻ ആഗ്രഹിക്കുകയാണ് ഓരോരുത്തരും

Leave a Comment

Your email address will not be published.

Scroll to Top