ബോളിവുഡ് സിനിമ ലോകത്തിന്റെ കിംഗ് ഖാൻ ആണ് ഷാരൂഖാൻ. സിനിമയും കുടുംബവും ജീവനുതുല്യം ആണ് താരം സ്നേഹിക്കുന്നത്.

ആര്യൻ ഖാൻ,സുഹാന,അബ്രഹാം ഖാൻ എന്നീ മൂന്ന് മക്കൾ ചേരുന്ന ഒരു കുടുംബമാണ് താരത്തിന്റെ. മുംബൈയിലെ മന്നത്തിലെ വീട്ടിൽ എന്നും സന്തോഷം നിറഞ്ഞാടുകയാണ്. ഷാരൂഖിന്റെ മകൾ സുഹാനയുടെ ഇരുപത്തി രണ്ടാം പിറന്നാൾ ആണ്. ഇൻസ്റ്റഗ്രാമിൽ 2.7 മില്യൻ ആരാധകരാണ് സുഹാനയ്ക്ക് ഉള്ളത് തന്നെ.

ഇൻസ്റ്റഗ്രാം പേജിൽ താരം ഇടാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ബോളിവുഡ് ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരപുത്രി തന്നെയാണ് സുഹാന എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. സാധാരണ മാതാപിതാക്കളെപ്പോലെ തന്റെ മക്കളുടെ കാര്യത്തിൽ വളരെയധികം ആവലാതിയും ശ്രദ്ധയും ചെലുത്തുന്ന ഒരു അച്ഛൻ തന്നെയാണ് ഷാറൂഖാന്.

ഒരു മികച്ച രക്ഷകർത്താവ് എന്ന് തന്നെ അദ്ദേഹത്തെ പിടിക്കേണ്ടിയിരിക്കുന്നു. 2017 ഇൽ താരം ഒരു അഭിമുഖത്തിൽ പറഞ്ഞത് മകൾക്ക് കാമുകനായിരുന്ന ആളുകൾക്ക് 7 നിർദ്ദേശങ്ങൾ നൽകാൻ ഉണ്ടെന്നാണ്. മകളുടെ ഇരുപത്തിരണ്ടാം ജന്മദിനത്തിൽ താരം അന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റു പറയുന്നത് അദ്ദേഹം പറയുന്ന 7 നിർദ്ദേശങ്ങൾ ഇതാണ്. ജോലി നേടുക,എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് മനസ്സിലാക്കുക,ഞാൻ എല്ലായിടത്തും ഉണ്ടാവും, നീ ഒരു അഭിഭാഷകനെ കാണുക, എന്റെ മകൾ രാജകുമാരിയാണ്, എനിക്ക് പ്രശ്നമില്ല നിങ്ങളവളോട് എന്തുതന്നെ ചെയ്താലും ഞാൻ അത് തന്നെ ചെയ്യും നിങ്ങളോട്.

മകളുടെ കാമുകൻ അദ്ദേഹം നൽകിയ 7 നിർദ്ദേശങ്ങൾ അതാണ്. എന്നാൽ പിന്നീട് ഒരു ചാനലിന് താരം നൽകിയ അഭിമുഖത്തിൽ തന്റെ മകൾ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കിൽ എതിർക്കാൻ സാധിക്കില്ലന്നും സമ്മതിച്ചു കൊടുക്കേണ്ടിവരുമെന്നും പറയുന്നു.
