സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്ന ഒരു നാട്..! എന്നാൽ ഇവർ തമ്മിലുള്ള ശാരീരിക ബന്ധം വ്യത്യസ്തമായ രീതിയിൽ.|A country where women marry each other..! But the relationship between different.

സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്ന ഒരു നാട്..! എന്നാൽ ഇവർ തമ്മിലുള്ള ശാരീരിക ബന്ധം വ്യത്യസ്തമായ രീതിയിൽ.|A country where women marry each other..! But the relationship between different.

കാലം മാറി കൊണ്ടിരിക്കുകയാണ്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നു, ഇന്ന് ഒരു പങ്കാളി വേണമെങ്കിൽ അത് പുരുഷൻ തന്നെ ആയിരിക്കണം എന്ന നിർബന്ധം പോലുമില്ല. സ്ത്രീയും പുരുഷനും തമ്മിൽ ആയിരിക്കണം വിവാഹജീവിതം ആരംഭിക്കേണ്ടത് എന്ന നിയമമില്ല. സ്ത്രീകൾ തമ്മിലും പുരുഷന്മാർ തമ്മിലും ഇന്ന് വിവാഹിതരാവുന്നുണ്ട്. എന്നാൽ നൂറ്റാണ്ടുകളായി സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്ന ഒരു സ്ഥലം ഈ ലോകത്തിൽ ഉണ്ട്.

ഇത്തരം നിയമങ്ങൾ ഒക്കെ വരുന്നതിനു മുൻപ് തന്നെ ആ സ്ഥലത്ത് ഇങ്ങനെ വിവാഹങ്ങൾ നടന്നിരുന്നു. സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നത് ടാൻസാനിയയിലെ ഒരു ഗോത്രത്തിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും പല തരത്തിലുള്ള പാരമ്പര്യങ്ങൾ ആണ് ഉള്ളത്. വളരെയധികം വിചിത്രമായ ഒന്നാണ് ഈ ഗ്രാമത്തിലേ കുരിയ ഗോത്രത്തിലെ സ്ത്രീകൾക്ക് ഉള്ളത്.ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നുണ്ട്. ഈ ആചാരം നൂറ്റാണ്ടുകളായി ഇവിടെ തുടരുകയാണ്. സ്ത്രീകളുടെ വിവാഹശേഷം രണ്ടു സ്ത്രീകളും ഭാര്യഭർത്താക്കന്മാർ ആയി ഒരു വീട്ടിൽ താമസിക്കുന്നു.

എന്നാൽ സ്ത്രീകൾ ഇവിടെ ശാരീരികബന്ധം നടത്തുന്നില്ല. ഇരുവരും മാനസികമായി ബന്ധപ്പെടുന്നുണ്ട്. തദ്ദേശീയരായ സ്ത്രീകൾക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനു ശേഷം ഏതു പുരുഷനും ആയും ബന്ധത്തിൽ ഏർപ്പെടാം. ഇങ്ങനെയുണ്ടാകുന്ന കുട്ടിയുടെ മേൽ പുരുഷന് അവകാശമില്ല. ഇവിടെ കുട്ടികളുണ്ടാകാൻ പുരുഷന്മാരുമായി ശാരീരിക ബന്ധങ്ങൾ നടത്തുന്നുമുണ്ട്. ഒരു കുഞ്ഞു ഉണ്ടായ ശേഷം അവൾ പുരുഷനെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. യഥാർത്ഥത്തിൽ ടാൻസാനിയയിലെ ഈ ഗോത്രത്തിൽ പുരുഷാധിപത്യത്തെ മറികടക്കാൻ കൂടിയാണ് സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നത്.

സ്ത്രീകളെ അവരുടെ സ്വത്തിന് ഉടമകൾ ആക്കുക എന്നതാണ് ഈ പാരമ്പര്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. കുട്ടികളില്ലാത്ത വിധവകളായ സ്ത്രീകൾക്ക് അവരുടെ സ്വത്ത് സ്വന്തമാക്കാൻ കഴിയില്ല. അതിനാൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നതു വഴി അവർക്ക് അവരുടെ സ്വത്ത് നൽകുകയും ചെയ്യുന്നുണ്ട്. വളരെ വ്യത്യസ്തമായ ഈ ഒരു ആചാരം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Story Highlights:country where women marry each other..! But the relationship between different.