ഗർഭിണിയായ ആലിയക്ക് കോണ്ടം കമ്പനി നല്കിയ ആശംസ വൈറലാകുന്നു. |A different greeting to pregnant Alia Bhatt|

ബോളിവുഡ് പ്രേക്ഷകർക്കിടയിൽ വലിയ ആരാധകരുള്ള താരങ്ങളാണ് റൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും താരവിവാഹം കഴിഞ്ഞതിൽ വലിയ സന്തോഷത്തിലും ആണ്. ഇവർ ജീവിതത്തിൽ ഒരുമിക്കണം എന്ന് ആരാധകർ ആണ് ഇവരേക്കാൾ കൂടുതൽ ആഗ്രഹിച്ചിരുന്നത് എന്നതാണ് സത്യം. ബോളിവുഡ് സിനിമാലോകത്തേ ക്യൂട്ട് നായിക ആലിയ ഭട്ട് എങ്കിൽ ഒരു റൊമാന്റിക് ഹീറോയാണ് രൺബീർ കപൂർ. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ആഡംബരത്തോടും ആഘോഷത്തോടെയും നടന്ന ഈ വിവാഹം വലിയ സ്വീകാര്യതയൊടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ആഡംബരം ഒട്ടും കുറയാതെയാണ് വേദിയിൽ ഇരുവരും എത്തിയത്. ഈ മനോഹരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ ആവട്ടെ പ്രമുഖ താരങ്ങളെല്ലാം തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ വാർത്തയാണ് രണ്ടുപേരും പങ്കുവച്ചിരിക്കുന്നത്. ഇവരുടെ കുടുംബ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്താൻ പോകുന്നു എന്നാണ് ഇവർ പറയുന്നത്. കുടുംബത്തിലെ പുതിയ അംഗത്തെ സ്വീകരിക്കുവാൻ തയ്യാറാവുകയാണ് ഇരുവരും എന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ അപ്പോയ്മെന്റ് വേണ്ടി ഭർത്താവ് രൺബീർ കപൂറിനൊപ്പം ഉള്ള ഒരു ചിത്രമാണ് ആലിയാ പങ്കുവെച്ചത്.

ഞങ്ങളുടെ കുഞ്ഞ് ഉടൻ വരുന്നു എന്ന അടിക്കുറിപ്പും താരം നൽകിയിരുന്നു. വളരെ പെട്ടെന്നാണ് ആലിയയുടെയും രൺവീറിന്റെയും ജീവിതത്തിലെ ഈ വിശേഷം ആരാധകർ ഏറ്റെടുത്തത്. ഇതിൽ ഏറ്റവും രസകരമായി തോന്നിയ ഒരു സംഭവം എന്നത് ഡ്യൂറോ ക്വാണ്ടം ബ്രാൻഡ് നൽകിയ ആശംസകൾ ആണ്.
ചിത്രം പങ്കുവച്ചുകൊണ്ട് ഡ്യൂറോ ബ്രാൻഡ് നൽകിയ ആശംസ ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ ഒത്തുചേരലിൽ ഞങ്ങൾ ഉണ്ടായിരുന്നില്ല. അഭിനന്ദനങ്ങൾ. രസകരമായ ക്യാപ്ഷനായിരുന്നു കോണ്ടം ബ്രാൻഡ് നൽകിയത്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അടക്കം ഇവർ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായി മാറിയത്.
The JOMO is REAL! Congratulations Alia & Ranbir. 😍🤩
— Durex India (@DurexIndia) June 27, 2022
Click the link to buy: https://t.co/wndXfd2tub#RanbirAlia #Ralia #AliaBhatt pic.twitter.com/TvQGmoMrUn
പലരും രസകരമായ ചില കമന്റുകൾ ആണ് ഇതിനു നല്കിയിരിക്കുന്നത്. ഇത് എഴുതിയ ആൾ ആരാണെങ്കിലും പ്രമോഷൻ മാർക്കറ്റിങ് അടിപൊളി ആണ് എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. ആലിയയൊ രൺവീറോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധ നേടുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ദമ്പതികളുടെ പുതിയ അതിഥിയെ വരവേൽക്കാൻ ആരാധകരും ഒരുങ്ങി കഴിഞ്ഞു.ഇവരുടെ കൂടുതൽ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് ആരാധകർ
Story Highlights:A different greeting to pregnant Alia Bhatt
