കിട്ടുന്ന ക്യാഷ് മുഴുവൻ വലിച്ചുവാരിത്തിരുന്നാൽ പിന്നെ എങ്ങനെ സിനിമയിൽ അഭിനയിച്ച് ക്യാഷ് സമ്പാദിക്കാൻ സാധിക്കും.? നിവിൻ പൊളിയെ വിമർശിച്ചു ആരാധകൻ |A fan criticized Nivin Polly

മലയാള സിനിമയിൽ ഭാഗ്യ നായകൻ എന്ന പദവി സ്വന്തമായിട്ടുള്ള താരമായിരുന്നു ഒരു സമയത്ത് നിവിൻ പോളി. എന്നാൽ ഇടക്കാലത്ത് ആ പദവി നിവിൻ പോളിക്ക് നഷ്ടമാവുകയായിരുന്നു ചെയ്തത്. അതിന് കാരണം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തു എന്നത് തന്നെയാണ്. അതോടൊപ്പം സിനിമയിലേക്ക് വേണ്ടതു പോലെ ശ്രദ്ധേയമായി തന്റെ ശരീരം അടക്കം ശ്രദ്ധിക്കുവാനും നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. ഇതൊക്കെ നടന്റെ ഒരു പോരായ്മയായി തന്നെയാണ് ആളുകൾ കണ്ടിരുന്നത്. തുടർച്ചയായി എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ സ്വീകാര്യത നേടിയില്ല എന്നതാണ് സത്യം. പ്രേക്ഷകർക്കിടയിൽ പഴയ പോലെയുള്ള ഒരു ഇഷ്ടം നേടിയെടുക്കാൻ നിവിൻ പോളിക്ക് സാധിക്കാതെ വരികയും ചെയ്തു.

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സ് എന്ന ചിത്രത്തെ കുറിച്ചുള്ള ഒരു അഭിപ്രായം എന്ന നിലയിലാണ് ഒരാൾ ഒരു കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പിൽ നിവിൻ പോളിയെ കുറിച്ചും റോഷൻ ആൻഡ്രൂസിനെ കുറിച്ചും ഒക്കെ വ്യക്തമായി പറയുന്നുണ്ട്. റോഷൻ ചേട്ടാ നിങ്ങൾ എന്തിനാണ് ഈ ക്രൂരത കാണിച്ചത് എന്ന തരത്തിലാണ് കുറുപ്പ് തുടങ്ങുന്നത്. വേറെ ആരെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നിങ്ങൾ നിർമാതാവിനെ കുറിച്ച് ആലോചിക്കണമായിരുന്നു. നിവിൻ പോളിയോട് നേരിട്ട് പറയണം എന്നുണ്ടായിരുന്നു. എനിക്ക് ഒരിക്കലും നിങ്ങളെ നേരിട്ട് കാണാൻ സാധിക്കില്ല.

അതുകൊണ്ടാണ് ഈ എഴുത്തിലൂടെ പറയാനുള്ള കാര്യം ഞാൻ പറയുന്നത് മുഖവരയില്ലാതെ തന്നെ പറയാം നിങ്ങൾ സിനിമയിൽ അഭിനയിക്കുന്ന ക്യാഷ് കൊണ്ടാണ് ജീവിക്കുന്നത് എന്നൊരു ഓർമ്മ ചേട്ടന് എപ്പോഴും ഉണ്ടാവണം കേട്ടോ. കിട്ടുന്ന ക്യാഷ് മുഴുവൻ വലിച്ചുവാരിത്തിരുന്നാൽ പിന്നെ എങ്ങനെ സിനിമയിൽ അഭിനയിച്ച് ക്യാഷ് സമ്പാദിക്കാൻ സാധിക്കും എന്നും ഈ എളിയ വാക്കുകൾ താങ്കൾ എന്നെങ്കിലും കാണുമെങ്കിൽ മനസ്സിലാക്കുക സിനിമയുടെ അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ താങ്കൾ താങ്കളുടെ ശരീരം ശ്രദ്ധിക്കുകയാണ് വേണ്ടത് അല്ലെങ്കിൽ മലയാള സിനിമയിൽ നിങ്ങൾ ഒരു വട്ടപൂജ്യമായി മാറും സിനിമയുടെ ബഡ്ജറ്റ് ടോട്ടൽ 24 കോടി രൂപയായത്. അത്രയും കോടി ഉണ്ടായിരുന്നെങ്കിൽ എത്ര ഏത്തപ്പഴം പുഴുങ്ങി തിന്നാമായിരുന്നു. അപ്പോൾ ശരി എന്നാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
Story Highlights: A fan criticized Nivin Polly