പ്രിയപെട്ട വിജയ് അണ്ണന്…വാരിസ് കണ്ടു…കണ്ടതിൻ്റെ ക്ഷീണം മാറാതെ എഴുതുന്ന കത്ത്. ആരാധകന്റെ കത്ത് വൈറൽ |A fan’s letter to actor Vijay has gone viral

പ്രിയപെട്ട വിജയ് അണ്ണന്…വാരിസ് കണ്ടു…കണ്ടതിൻ്റെ ക്ഷീണം മാറാതെ എഴുതുന്ന കത്ത്. ആരാധകന്റെ കത്ത് വൈറൽ |A fan’s letter to actor Vijay has gone viral

വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഇതാ ഈ ചിത്രത്തെക്കുറിച്ച് ചിലർ വിമർശനങ്ങളുമായി എത്തുകയും ചെയ്യുന്നുണ്ട്. മറ്റു ചിലർ ചിത്രത്തിൽ വിജയ് കലക്കി എന്നാണ് പറയുന്നത്. അതിന് കാരണം എന്നത്. കുടുംബ ചിത്രങ്ങളുടെ ഭാഗമായി വിജയ് മാറി എന്നതാണ് വലിയ സന്തോഷം തോന്നുന്നുണ്ട് എന്ന്. ഈ മാറ്റം അനിവാര്യമായിരുന്നു എന്നൊക്കെയാണ് ചിലർ പറയുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം വിജയിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു ആരാധകൻ. ഒരു സിനിമ ഗ്രൂപ്പിൽ ആണ് ഈ ഒരു കത്ത് വൈറലായി മാറിയിരിക്കുന്നത്. ഈ കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ…

വിജയ്ക്ക് ഒരു കത്ത്. പ്രിയപെട്ട വിജയ് അണ്ണന്…വാരിസ് കണ്ടു…കണ്ടതിൻ്റെ ക്ഷീണം മാറാതെ എഴുതുന്ന കത്ത്. അണ്ണൻ ഇളയദളപതി ആയിരുന്ന കാലം മുതലേ അണ്ണൻ്റെ സിനിമകൾ കണ്ട് വന്നിരുന്ന ഒരു ആരാധകനാണ് ഞാൻ. സ്കൂളിൽ പഠിച്ചിരുന്ന കാലം ആയിരുന്നത് കൊണ്ടും പത്ത് പേരെ ഒറ്റയ്ക്ക് ഇടിച്ച് പഞ്ച് ഡയലോഗുകൾ പറയുന്ന നായക നടന്മാർ മലയാളത്തിൽ കുറവായിരുന്നത് കൊണ്ടും ഏറെ ആകാംഷയോടെ കണ്ടിരുന്ന അണ്ണൻ്റെ ഒരുപാട് സിനിമകളുണ്ട്…

സ്കൂൾ കുട്ടിയിൽ നിന്നും ഞാൻ വളർന്നപ്പോൾ സിനിമ കാണുന്ന കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നിട്ടും അണ്ണൻ്റെ സിനിമകൾ കാണാൻ വളരെ താൽപര്യം ആയിരുന്നു. പക്ഷെ ഇപ്പോൾ ഒരേ കാര്യം തന്നെ കണ്ട് അരോചകം ആയിരിക്കുന്നു അണ്ണാ. അണ്ണന് ഒരുപാട് ഫാൻസുണ്ടെന്നും അതുകൊണ്ട് എന്ത് വധം സിനിമകൾ ചെയ്തു കൊടുത്താലും ആരാധകർ വിജയിപിച്ചോളും എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ/സിനിമക്കാർ അണ്ണൻ്റെ പുറകെ കൂടിയിട്ടുണ്ട്. അവരിൽ നിന്നും അകലം പാലിക്കണം..അണ്ണൻ്റെ കുറുമ്പുകളും റോമാൻസും ഒക്കെ കഥ ആവശ്യ പെടുന്ന രീതിയിൽ അവതരിപ്പിക്കുകയാണെങ്കിൽ കണ്ടിരിക്കാം അല്ലാത്ത പക്ഷം അരോചകം തന്നെയാണ് അണ്ണാ..

അങ്ങനെയുള്ള കോമാളിതരങ്ങളിൽ നിന്നും പിൻമാറുക. ഒരുപാട് നടന്മാർക്ക് ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള “മാസ്സ് ” അണ്ണന് ചെയ്യാൻ സാധിക്കും.. സ്ഥിരം രക്ഷകൻ റോളിൽ നിന്നും മാറിയാലും നല്ലത് തന്നെ.. ലോകേഷിനെ പോലെയുള്ള നല്ല സംവിധായകരുടെ കൂടെ നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. അണ്ണൻ്റെ നെഞ്ചിൽ കുടിയിറുക്കും എല്ലാ ആരാധകരും templated Vj സിനിമ കാണാൻ മാത്രം ആഗ്രഹിക്കുന്നവർ അല്ല. അങ്ങനെ അല്ലാത്ത നല്ല വിജയ് സിനിമകൾ കാണാൻ താൽപര്യം ഉള്ള വിജയ് ആരാധകരും അണ്ണൻ്റെ നെഞ്ചിൽ കുടിയിറുക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും പറഞ്ഞു അണ്ണൻ്റെ അടുത്ത പടത്തിന് കാത്തിരിക്കുന്ന ഒരു മലയാളി ആരാധകൻ. വിഷ്ണു
Story Highlights: A fan’s letter to actor Vijay has gone viral