22 വയസിൽ കരസേനയിൽ ലഫ്റ്റനന്റ്.!ഇന്ത്യയ്ക്ക് അഭിമാനം ആയി ഇന്ദുലേഖ, |A girl who joined the army at the age of 22

22 വയസിൽ കരസേനയിൽ ലഫ്റ്റനന്റ്.!ഇന്ത്യയ്ക്ക് അഭിമാനം ആയി ഇന്ദുലേഖ, |A girl who joined the army at the age of 22

ചെറിയ പ്രായത്തിൽ തന്നെ നേട്ടങ്ങൾ കൈവരിക്കുക എന്നു പറഞ്ഞാൽ അത് ചെറിയ കാര്യമല്ല. അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 22 മത്തെ വയസ്സിൽ കരസേനയിൽ കയറാൻ സാധിച്ച ഒരു പെൺകുട്ടിയുടെ വാർത്തയാണിത്. മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ബി എ ഇംഗ്ലീഷ് പൂർത്തിയാക്കിയ ഈ പെൺകുട്ടി അഖിലേന്ത്യ തലത്തിൽ ആണ് മൂന്നാം റാങ്ക് കരസ്ഥമാക്കിരിക്കുന്നത്. ഇന്ദുലേഖ എന്ന ഈ പെൺകുട്ടിയാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ദുലേഖ മാത്രമല്ല അവരുടെ നാടും ഈയൊരു നേട്ടത്തിൽ സന്തോഷിക്കുകയാണ് എന്നതാണ് സത്യം. സിവിൽ സർവീസ് നേടുന്നതിലും ബുദ്ധിമുട്ടാണ് സിഡിഎസ് വിജയിക്കുക എന്നത്. പരീക്ഷ എഴുതിയിട്ടുള്ളവർക്ക് അറിയാം വിവിധ ഘട്ടങ്ങളായി ഫിസിക്കൽ ടെസ്റ്റ് വളരെയധികം സൂക്ഷ്മതയോടെ വേണം ചെയ്യാനെന്ന്. മെഡിക്കൽ ടെസ്റ്റുകളും ഉണ്ട്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പല രീതിയിലുള്ള അഭിമുഖങ്ങളും കഠിനമായ എഴുത്തു പരീക്ഷയും ഒക്കെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഇതെല്ലാം കടന്നു പോകുമ്പോൾ മാത്രമാണ് വിജയം സാധിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇന്ദുലേഖ തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ലോകത്തിൽ തന്നെ ഏറ്റവും മികച്ചതും വലുതുമായി സൈന്യത്തിൽ ഒന്നിന് ഓഫീസർ പദവി അലങ്കരിക്കാൻ കഴിഞ്ഞ ഇന്ദുലേഖയ്ക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും എന്നത് ഉറപ്പാണ്. നമ്മുടെ ഓരോ പെൺകുട്ടികൾക്കും ഇന്ദുലേഖയുടെ കഠിനാധ്വാനം ഒരു മാതൃക തന്നെയാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കരസേനയിൽ തിരഞ്ഞെടുക്കപ്പെടുക എന്ന് പറയുന്നത് വളരെ പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല. അതിന് കാലങ്ങളായുള്ള കഠിനാധ്വാനം ആവശ്യമാണ്. ഈയൊരു സ്വപ്നത്തിനു വേണ്ടി ഇന്ദുലേഖ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ വാർത്തയ്ക്ക് മാധുര്യവും ഏറെയാണ്. ഒരു 22കാരി കരസേനയിലേക്ക് എത്തി എന്നത് നമ്മുടെ ഇന്ത്യയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഇന്ദുലേഖയുടെ ഈ നേട്ടം എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള ഒരു പ്രചോദനം തന്നെയാണ്.
Story Highlights:A girl who joined the army at the age of 22