കുട്ടികാലത്തു തുടങ്ങിയ ദുരിത ജീവിതം. കുട്ടികാലത്തു ആത്മഹത്യ ചെയ്യാൻ നോക്കിയ ലളിത.

കെപിസിസി ലളിതയുടെ അവസാന കാലഘട്ടങ്ങൾ വളരെയധികം ബുദ്ധിമുട്ടിയ അവസ്ഥയിലൂടെ ആയിരുന്നു കടന്നുപോയത്.

രോഗത്തിൻറെ പിടിയിലമർന്നു അവരെ സഹായിക്കുവാൻ സംസ്ഥാനസർക്കാർ മുന്നിലെത്തിയപ്പോൾ പല തരത്തിലുള്ള വിമർശനങ്ങളും അതിനു നേരെ ഉയർത്തിയിരുന്നു. ഇത്ര കാലഘട്ടം സിനിമയിൽ പ്രവർത്തിച്ചിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിൻറെ സഹായം ആവശ്യമായി വന്നത് എന്ന രീതിയിലായിരുന്നു ചോദ്യങ്ങൾ.

എന്നാൽ അഞ്ചു വർഷത്തിലധികമായി വളരെയധികം ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെ ആയിരുന്നു കെപിഎസി ലളിത കടന്നുപോയത്. വലിയ തോതിൽ തന്നെ കടബാധ്യതകൾ അവരെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം ഭർത്താവായ ഭരതൻ അവശേഷിപ്പിച്ച കടങ്ങൾ. അതിനുശേഷവും കെപിസി ലളിത ഏറെ കഷ്ടം നേരിട്ടു. സിനിമകളിൽ തമാശ പറഞ്ഞു കുശുമ്പ് കാട്ടിയും കുസൃതി കാട്ടിയുമൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച ലളിതയുടെ ജീവിതം പക്ഷേ സന്തോഷം ഇല്ലാത്തതായിരുന്നു. ആരെയും കരയിപ്പിക്കാൻ ഇഷ്ടമില്ലാത്ത അവർ സ്വന്തം വേദന ഉള്ളിൽ ഒതുക്കി.

ഭരതൻ പോയപ്പോൾ ഒരു കോടിയോളം രൂപയായിരുന്നു കടം എന്ന ലളിത പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. ബാല്യകാലവും അല്പം മുറിവേറ്റ തന്നെയായിരുന്നു. കായംകുളത്ത് 24 സെൻറ് കൂരയുടെ മുറ്റത്തൊരു നാലുമണിച്ചെടി ഉണ്ടായിരുന്നു വൈകുന്നേരമായി അമ്മ അത്‌ വിടരുന്നത് നോക്കിയിരിക്കും. 4 മണിക്ക് പൂവിരിയുപോൾ സ്കൂളിൽനിന്ന് വീട്ടിലെത്തണം എന്നാണ് നിയമം. സ്കൂൾ വിടുന്നത് നാലിന്. ഓടി വീട്ടിലെത്താൻ പത്ത് മിനിറ്റ് എടുക്കും. വന്ന് കയറിയാൽ ഉടനെ ചോദ്യംചെയ്യൽ ആയി,തല്ലായി അയൽക്കാരോക്കെ ചോദിക്കും നിൻറെ അമ്മ പെറ്റത് ആണോ എന്ന്.

എടുത്തു വളർത്തിയതണോന്ന്. അമ്മയുടെ കയ്യിൽ ലളിതയെ തളക്കാൻ കയറും അടിക്കാൻ ഒരു വടിയും എപ്പോഴും ഉണ്ടായിരിക്കും. ഒരു ഓണത്തിന് അമ്മയുടെ തല്ല് സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫോട്ടോഗ്രാഫർ ആയിരുന്നു അച്ഛൻറെ കൈവശമുണ്ടായിരുന്ന നൈട്രേറ്റ് കലക്കി കുടിക്കുകയായിരുന്നു. രാത്രി മുഴുവൻ ഛർദിച്ചു.

മരിക്കാത്തത് ഭാഗ്യം. നാടോടിയായി അലഞ്ഞുനടന്ന അച്ഛൻ ഉത്തരവാദിത്തമില്ല വീട്ടിലെ ദാരിദ്ര്യവും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും എല്ലാം ചേർന്ന് അമ്മയെ വല്ലാത്ത ഒരു അവസ്ഥയിൽ ആക്കുകയായിരുന്നു. പേരുകേട്ട തറവാട് കാര്യായിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയിൽ ഒറ്റപ്പെട്ട് ജീവിക്കേണ്ടി ആയിരുന്നു. ആരോടും ഒന്നും തുറന്നു പറയുന്ന സ്വഭാവം അല്ല.

Leave a Comment

Your email address will not be published.

Scroll to Top