ദിഗബരന്റെ മന്ത്രശക്തി തെളിയിച്ചു ഒരു ഫോട്ടോ ഷൂട്ട്‌. വൈറൽ ആയി ചിത്രങ്ങൾ.

പൃഥ്വിരാജ് കാവ്യാ മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ഒരു ഫാൻറസി മൂവി ആയിരുന്നു അനന്ദഭദ്രം.

വളരെ മികച്ച ഒരു ചിത്രം തന്നെയായിരുന്നു അനന്തഭദ്രം. ആളുകൾക്ക് ഒട്ടും മടിയില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരു മാന്ത്രിക ചിത്രം എന്നു വേണമെങ്കിൽ വിളിക്കാം.. വളരെയധികം ഫന്റസി ഉൾപ്പെടുത്തിയ ഒരു ചിത്രമായിരുന്നു.

ചിത്രത്തിൽ പൃഥ്വിരാജിനും കാവ്യമാധവനും ഒപ്പം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഒരു മുഖമായിരുന്നു മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗൻബരൻ. മനോജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രത്യേകതയുള്ള കഥാപാത്രം തന്നെയായിരുന്നു.

എടുത്തുപറയേണ്ടിയിരിക്കുന്നു. അത്രമാത്രം സ്വീകാര്യത ആ കഥാപാത്രത്തിൽ ഉണ്ടായിരുന്നു. പലരുടെയും ഇഷ്ടപ്പെട്ട ഒരു വില്ലൻ ആയിരിക്കാം ഒരു പക്ഷേ ദിഗംബരൻ. തിര നുരയും എന്ന് തുടങ്ങുന്ന ഗാനം ഇഷ്ടമായിരുന്നു
ആരാധകർക്കെല്ലാം. ഇപ്പോൾ കേരള ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജ് ഈ ഗാനത്തെ ആസ്പദമാക്കി ഇറങ്ങിയിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

2005 ഇൽ സുനിൽ പരമേശ്വരൻ എഴുതി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങിയത്. ഇന്നും ഈ ചിത്രം കാണുമ്പോൾ വലിയ ഫീൽ ആണ് പലർക്കും ഉണ്ടാവുക. ഗാനങ്ങൾ, നാട്ടിൻപുറവും,കാവും,തറവാടും മഴയും, പ്രണയവും, ഭദ്രയുടെ ഉരുണ്ട കണ്ണുകളും അങ്ങനെ പലാ മികവുകൾ എടുത്തുപറയുന്ന ഒരു ചിത്രം. പ്രണയം തോന്നിയ പെൺകുട്ടി തന്റെ പാകപ്പിഴ കൊണ്ട് മരിക്കുമ്പോൾ ആരെയുമറിയിക്കാതെ അവൾക്കൊരു പുനർജ്ജന്മം നൽകാൻ മറ്റൊരു പെൺകുട്ടിയെ ബലിയാടാകുന്നത്.

അതിനുവേണ്ടി മോശമായ വഴികളിലൂടെ കർമ്മങ്ങൾ നടത്തി അവസാനം ഒന്നും ചെയ്യാൻ കഴിയാതെയാവുന്നു. ഒരുപാട് താരങ്ങളായിരുന്നു ചിത്രത്തിൽ. ദിഗംബരൻ മറക്കാൻ ആർക്കും സാധിക്കില്ല. അത്രത്തോളം സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിനു ലഭിച്ചിരുന്നത്. ഈ ഒരു ഫോട്ടോ ഷൂട്ട് ഇറങ്ങിയിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top