Entertainment

മറ്റാരുടെയും പാസ്പോർട്ടിൽ ഇല്ലാത്ത ഒരു പ്രത്യേകത ഐശ്വര്യറായിയുടെ പാസ്പോർട്ടിൽ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ.

മറ്റാരുടെയും പാസ്പോർട്ടിൽ ഇല്ലാത്ത ഒരു പ്രത്യേകത ഐശ്വര്യറായിയുടെ പാസ്പോർട്ടിൽ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ.

ലോകമെമ്പാടുമുള്ള സൗന്ദര്യ ആരാധകരുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു പേരാണ് ഐശ്വര്യ റായി എന്നത്. ലോകസുന്ദരിപ്പട്ടം മറ്റാരോക്കോ സ്വന്തം ആക്കിയാലും ലോകസുന്ദരി എന്നറിയപ്പെടുന്നത് ഐശ്വര്യ റായി തന്നെയാണ്. ഇന്നും ഐശ്വര്യയുടെ സൗന്ദര്യത്തിന് യാതൊരു മങ്ങലേറ്റിട്ടില്ല എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇപ്പോൾ ശ്രദ്ധനേടുന്നത് ഐശ്വര്യറായിയുടെ പാസ്സ്പോർട്ട് ആണ്. പാസ്പോർട്ടിലെ ഈ ഫോട്ടോയാണ് വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത്.

ശാസ്ത്രക്രിയയും മേക്കപ്പും ഒന്നുമില്ലാതെ തന്നെ ഐശ്വര്യ ഏറെ സുന്ദരിയായിരുന്നു എന്ന് കാണിച്ചു തരുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഉള്ള ലോകസുന്ദരിയുടെ ചിത്രം ഇപ്പോളാണ് വൈറലായി മാറി ഇരിക്കുന്നത്. ഇതിനൊരു കാരണം കൂടി ആളുകൾ പറയുന്നുണ്ട്. സാധാരണ സർക്കാർ ഐഡിയിലെ ആളുകളുടെ ചിത്രം അത്ര മികച്ചതല്ല. എന്നാൽ ഐശ്വര്യയുടെ പാസ്പോർട്ടിലെ ചിത്രം പോലും മനോഹരമായ ഒരു ചിത്രമാണെന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു ചിത്രത്തെ കുറിച്ചുള്ള അറിവ് കൂടുതലായും പുറത്തുവരുന്നത്.

അതോടെ ഈ വാർത്ത വൈറലായി മാറുകയായിരുന്നു ചെയ്തത്. നിലവിൽ പാസ്പോർട്ടിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തി ഐശ്വര്യറായി തന്നെ ആണെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഐശ്വര്യയുടെ പാസ്പോർട്ട് പുറത്തുവന്നതോടെ ആളുകൾ പറയുന്നത് എന്ത് സൗന്ദര്യമായിരുന്നു ഈ കുട്ടിക്ക് എന്നാണ്. യാതൊരു മേക്കപ്പും ഇല്ലാതെ ഇത്രത്തോളം സൗന്ദര്യം ഉണ്ടല്ലോന്ന്. അടുത്ത കാലത്ത് നടിയോട് എന്തുകൊണ്ടാണ് സിനിമകൾ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ ഇതിന് മറുപടിയായി നടി പറഞ്ഞിരുന്നത് എന്റെ മുൻഗണനാ എന്നത് എന്നും എന്റെ കുടുംബത്തിനാണ് എന്നായിരുന്നു.

എന്റെ മകൾക്കും എന്റെ ഭർത്താവിനും എന്റെ ആവശ്യം ഉണ്ട്. അതിന് ശേഷം എനിക്ക് സിനിമ എന്ന ഒരു കാര്യം ഉള്ളൂ. എന്നാൽ പൊന്നിയൻ സെൽവം എന്ന ചിത്രം ഒരുപാട് പരിശ്രമിച്ചു കൊണ്ടാണ് പൂർത്തിയാക്കിയത് എന്നും ഐശ്വര്യ പറയുന്നുണ്ട്. കുടുംബത്തിനും ആരാധ്യയ്ക്കും വേണ്ടി എന്റെ ശ്രദ്ധ മാറ്റുവാൻ ഞാനാഗ്രഹിക്കുന്നില്ല എന്നും ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്നും ഐശ്വര്യ ഒരു അകലം പാലിക്കുന്നത് എന്ന് ആദ്യം മുതൽ തന്നെ താരം തുറന്നു പറഞ്ഞിട്ടുള്ളത് ആയിരുന്നു. മകൾ ആരാധ്യയ്ക്ക് ഒപ്പമുള്ള രസകരമായ പല ചിത്രങ്ങളും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്.

Most Popular

To Top