വീണയുടെ ഭർത്താവും ആര്യയും വീണ ഇല്ലാതെ ഒരുമിച്ച വിഡിയോ..!ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാതെ വീണ..!|A video of Arya and Veena’s husband together goes viral

വീണയുടെ ഭർത്താവും ആര്യയും വീണ ഇല്ലാതെ ഒരുമിച്ച വിഡിയോ..!ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാതെ വീണ..!|A video of Arya and Veena’s husband together goes viral

സോഷ്യൽ മീഡിയയിൽ അടുത്ത സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വാർത്തയായിരുന്നു വീണ നായരുടെയും ഭർത്താവിന്റെയും വേർപിരിയൽ. വീണയും ഭർത്താവും തമ്മിലുള്ള വേർപിരിയലിന്റെ കാരണം ബിഗ് ബോസിലെ ചില പ്രശ്നങ്ങൾ ആണ് എന്നും വാർത്തകൾ വന്നിരുന്നു. ഇവർ പിരിഞ്ഞത് എന്താണ് എന്ന് രണ്ടുപേരും വ്യക്തമായി പറഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു വീണയുടെ ഭർത്താവായ അമാൻ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയിട്ടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ ഇവർക്കിടയിലെ എന്താണ് സംഭവിച്ചത് എന്ന് തിരക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ കണ്ടെത്തിയ ചില കണ്ടെത്തലുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കൂടുതലായും ചർച്ച ചെയ്ത വിഷയം ആയതു കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അടുത്ത സമയത്തായിരുന്നു ബഡായി ബംഗ്ലാവ് ആര്യയുടെ സഹോദരിയുടെ വിവാഹം നടന്നിരുന്നത്. വിവാഹത്തിന്റെ പരിപാടിയിൽ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും ബിഗ്‌ബോസിൽ ഉണ്ടായിരുന്നവർ ആണ്.

എന്നാൽ ബിഗ്ബോസിൽ വച്ച് ഏറ്റവും അടുത്ത സുഹൃത്തായ വീണ മാത്രം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ വലുതാണ് എന്ന് പ്രേക്ഷകർ അവിടെ വച്ച് കണ്ടത് ആയിരുന്നു. എന്നിട്ട് എന്തുകൊണ്ടാണ് വീണ ആ പരിപാടിയിൽ പങ്കെടുക്കാഞ്ഞത് എന്നാണ് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് സഹോദരിമാരെ പോലെയായിരുന്നു ഇരുവരും പെരുമാറിയിരുന്നത്. ഈയൊരു പരിപാടിയിലേക്ക് വീണ പങ്കെടുക്കുന്നതിന്റെ കാരണം തിരക്കുന്നവർക്ക് മുന്നിലേക്കാണ് പുതിയൊരു വീഡിയോയുമായി ആര്യ എത്തിയിരുന്നത്.

വീഡിയോയിൽ വീണയുടെ ഭർത്താവായ അമാനോടൊപ്പം ഉള്ള ഒരു റീൽ വീഡിയോ ആയിരുന്നു അത്. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ വച്ച് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സൗഹൃദം കൂടിയായിരുന്നു ഇവരുടെ സൗഹൃദം. ഇത്രയും അടുത്ത സുഹൃത്തായ വീണ എന്തുകൊണ്ടാണ് ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് എതാഞ്ഞത് എന്ന് അന്നുമുതൽ തന്നെ ആളുകൾ ചോദിച്ചിരുന്നു.

എന്നാൽ അതിന്റെ കാരണം എന്താണെന്ന് പറഞ്ഞിരുന്നില്ല. ആര്യയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
Story Highlights:A video of Arya and Veena’s husband together goes viral