300 രൂപ മാത്രം കൈവശം വച്ച് ബാംഗ്ലൂരിൽ എത്തിയ യുവാവ്. പിന്നീട് കോളിവുഡിലെ സൂപ്പർ സ്റ്റാർ ആയി മാറിയ കഥ ഇങ്ങനെ..

കെ ജി എഫിന്റെ മിടുക്കനായ റോക്കി ഭായ്, സ്വന്തം അമ്മയ്ക്ക് വേണ്ടി പട പൊരുതാൻ ഇറങ്ങിയ റോക്കി ഭായ്. റോക്കി ഭായ് തിയേറ്ററിൽ കാണുമ്പോൾ ഓരോരുത്തരും കൈയടിക്കുന്നു.

അഭ്രപാളിയിൽ ആ കഥാപാത്രത്തെ മനോഹരമാക്കിയ യാഷ് അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതവും ഒരുപാട് കഠിനമായിരുന്നു. ഒരുപാട് കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും ആയിരുന്നു അദ്ദേഹം ഇന്ന് താരമായി മാറിയത്. ഒരു 300 രൂപ മാത്രം കൈവശം വച്ച് സിനിമ എന്ന സ്വപ്നമായി ബാംഗ്ലൂർ നഗരത്തിലേക്കു കൂടിയെറിയ യുവാവ്, അന്ന് ബാംഗ്ലൂർ നഗരം തന്നെ വല്ലാതെ അമ്പരപ്പിച്ചിരുന്നു എന്നും അത്ഭുതപ്പെടുത്തിയിരുന്നു എന്നും അതോടൊപ്പം ബാംഗ്ലൂർ നഗരത്തിലെ തിരക്കിനെ താനൊരു അമ്പരപ്പോടെ മാത്രമാണ് നോക്കിക്കണ്ടത് എന്നൊക്കെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞു ആ ചെറുപ്പക്കാരൻ.

ഡ്രൈവർ ആയ അച്ഛന്റെയും സാധാരണക്കാരിയായ ഒരു അമ്മയുടെയും മകനായി ജനിച്ച യാഷ് കോളിവുഡ് സിനിമ ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ഒരു നടനായി മാറിയത് അദ്ദേഹത്തിൻറെ സ്വന്തം പ്രയത്നം കൊണ്ട് മാത്രമായിരുന്നു. സിനിമയിലെത്താൻ ഏറ്റവും നല്ല മാർഗ്ഗം നാടകങ്ങൾ ആണെന്ന് മനസ്സിലാക്കിയ യാഷ് നാടകത്തിലേക്ക് തിരയുകയായിരുന്നു.

പിന്നീട് 500 രൂപ ദിവസക്കൂലിക്ക് ടിവി സീരിയലുകളിൽ അഭിനയിച്ചു. അക്കാലത്തു കൂടെ അഭിനയിച്ച നായികയായിരുന്നു ഭാര്യ രാധിക. ആദ്യം സെറ്റിലെത്തിയ പയ്യനോട് സംസാരിക്കാൻ എത്തിയ രാധികയെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ഹലോ മാത്രം പറഞ്ഞയാൾ തിരിഞ്ഞുപോയി. വളരെയധികം അമ്പരപ്പിൽ പുതിയ പയ്യൻ ഒരു ജാഡകാരനാണെന്ന് മനസ്സിലാക്കി രാധികയും പോയി.

എന്നാൽ എല്ലാവർക്കും ഇടയിൽ ഇരിക്കുമ്പോഴും ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ അവനെ തിരയുന്നുണ്ടായിരുന്നു. അധികം ആരോടും സംസാരിക്കാതെ എപ്പോഴും പുസ്തകങ്ങളിൽ മാത്രമായി ഇരുന്നിരുന്ന യാഷിനോട് ഒരു ആരാധന തോന്നി ആ പെൺകുട്ടിക്ക്. അതാണ് പ്രണയം ആയി മാറിയത്. അറിയാം യാഷിന്റെ നാൾവഴികളെ കുറിച്ച്.

Leave a Comment

Your email address will not be published.

Scroll to Top