രണ്ടു വാരം പിന്നിടുമ്പോൾ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ വിജയവുമായി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തുടരുന്നു.

മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രം ആയിരുന്നു ആറാട്ട്.

വലിയ വിജയത്തോടെ ചിത്രം തീയേറ്ററിൽ രണ്ടാംവാരം പിന്നിടുന്ന സമയത്ത് കുടുംബപ്രേക്ഷകരെല്ലാം നെഞ്ചിൽ ഏറ്റിരിക്കുക ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. പഴയകാല മോഹൻലാലിനെ തിരികെ കിട്ടി എന്ന് ആളുകൾ എല്ലാം ഒരേ പോലെ പറഞ്ഞ ചിത്രമായിരുന്നു ആറാട്ട്.

തിരുവനന്തപുരം ശൈലിയിലുള്ള ലാലേട്ടൻ ഡയലോഗുകൾ പഴയ ലാലേട്ടനെ ഓർമിപ്പിച്ചു എന്ന് പലരും പറഞ്ഞു. കുറേ നാളുകൾക്ക് ശേഷമാണ് വലിയ വിജയത്തോടെ ഇങ്ങനെ ഒരു ചിത്രം തിയേറ്ററുകളിലെത്തിയത്. അമിത പ്രതീക്ഷ ഇല്ലാതെ ഒരു ചിത്രം കൂടി ആയിരുന്നു ആറാട്ട്. അതിനുകാരണം മരയ്ക്കാർ എന്ന ചിത്രം നൽകിയ വേദനയായിരുന്നു. പൂവ് പ്രതീക്ഷീച്ച പ്രതീക്ഷിച്ച ആരാധകർക്ക് പൂക്കാലം നൽകിയായിരുന്നു നെയ്യാറ്റിൻകര ഗോപൻ.

മികച്ച പ്രകടനം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന പ്രകടനമായിരുന്നു ലാലേട്ടൻ ചിത്രത്തിൽ കാഴ്ചവച്ചത് എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു.കുടുംബ പ്രേക്ഷകർക്ക്നെഞ്ചോട് ചേർക്കാൻ പറ്റുന്ന ഒരു മികച്ച ചിത്രമാണ് ആറാട്ട് എന്ന് അടിവരയിട്ട് പറയാൻ സാധിക്കും.രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററിൽ വൻതിരക്കാണ്ചിത്രം കാണുവാൻ. അത്‌ തന്നെ ചിത്രത്തിന്റെ വിജയമാണ്. ഡി ഗ്രേഡിങ് വലിയ തോതിൽ തന്നെ നിലനിന്നിരുന്ന ഒരു സാഹചര്യം ആയിരുന്നു എങ്കിലും അതിനെ എല്ലാം വളരെ പെട്ടെന്ന് തന്നെ മറികടന്നു.അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ചിത്രം ശ്രെദ്ധ നേടുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top