Entertainment

നാളുകൾ നീണ്ട പ്രണയത്തിന് സാക്ഷാത്കാരം..! നടി നിക്കി ഗിൽറാണിയും നടൻ ആദിയും വിവാഹിതരായി (വീഡിയോ )

ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്നെ സ്ഥാനമുറപ്പിച്ച നടിയായിരുന്നു നിക്കി ഗൽറാണി. അന്യഭാഷ താരമായ നിക്കി ഗൽറാണിക്ക് മലയാളികൾക്കിടയിൽ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.

താരത്തിന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച ഒരുപാട് കഥാപാത്രങ്ങളും താരത്തിനു ലഭിച്ചിരുന്നു. ഇപ്പോഴത്തെ നടൻ ആദിയെ വിവാഹം കഴിച്ചിരിക്കുകയാണ് താരം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് തെന്നിന്ത്യൻ താരമായ നിക്കി ഗിൽറാണിയും ആദിയും വിവാഹിതരായത്. ചെന്നൈയിലെ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത് വിവാഹത്തിന് മുന്നോടിയായ ആഘോഷ ചടങ്ങുകൾ നടിയുടെ വീട്ടിലായിരുന്നു.

മാർച്ച് 24 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. മാർച്ച് 28ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വീഡിയോയും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. അധികം താമസിക്കാതെ തന്നെ ഈ വീഡിയോ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 ചിത്രത്തിലൂടെയാണ് മലയാളത്തിൽ നിക്കി തന്റെ സ്ഥാനം ഉറപ്പിക്കുന്നത് പിന്നീട് വെള്ളിമൂങ്ങ ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്രസിംഹാസനം, തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള നടനാണ് ആദി.

ഇരുവരും തമ്മിൽ ദീർഘനാളത്തെ പ്രണയം ആണ് എന്ന് വാർത്തകൾ വന്നിരുന്നു. പ്രണയത്തിന്റെ സാക്ഷാൽക്കാരമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Most Popular

To Top