നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാഞ്ഞിട്ട് ആണ് ഇങ്ങനെയൊക്കെ എടുത്തുചാട്ടം കാണിക്കുന്നത് എന്ന് അയാൾ പറഞ്ഞു |Aadhila and Noora life story

നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാഞ്ഞിട്ട് ആണ് ഇങ്ങനെയൊക്കെ എടുത്തുചാട്ടം കാണിക്കുന്നത് എന്ന് അയാൾ പറഞ്ഞു |Aadhila and Noora life story

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ ശ്രദ്ധ നേടുന്ന രണ്ടുപേരാണ് നൂറേയും ആദിലയും. ഇരുവരും ഇപ്പോൾ അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചെയ്യുന്നത്. തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഒരു വലിയ നിര തന്നെ ഇവർക്ക് പറയാനുണ്ട് ഇവരുടെ വാക്കുകൾ ഇങ്ങനെയാണ്…

ഞങ്ങൾ പരസ്പരം ഒരുമിക്കണമെന്ന് തീരുമാനിച്ച സമയത്തായിരുന്നു വീട്ടുകാരുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള സമ്മർദ്ദങ്ങൾ വരുന്നത്. ഞങ്ങൾ പിന്നീട് എത്രയും പെട്ടന്ന് വിവാഹം ചെയ്യാൻ നോക്കുകയായിരുന്നു. സമ്മർദം വർധിച്ച സാഹചര്യം ഉണ്ടായപ്പോഴാണ് നിയമപരമായി രീതിയിലേക്ക് എത്തിയത്. വീട്ടുകാരുടെ താല്പര്യം ഞങ്ങളിൽ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ച നിമിഷമാണ് വീട് വിട്ടിറങ്ങാം എന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. ആദ്യകാലങ്ങളിൽ ഞങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് ഒരു വ്യക്തത ഞങ്ങൾക്കും ഉണ്ടായിരുന്നില്ല..

പിന്നെ ഗൂഗിളിലും മറ്റും സെർച്ച് ചെയ്തപ്പോഴാണ് ഞങ്ങൾക്കും കാര്യങ്ങൾ ഏകദേശം മനസ്സിലാകുന്നത്. തുടക്ക സമയത്ത് തന്നെ ഫ്രണ്ട്ഷിപ്പിൽ ഒരു സ്വാർത്ഥത ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ആണും പെണ്ണുമായിരുന്നുവെങ്കിൽ വിവാഹം കഴിക്കാമായിരുന്നല്ലോ രണ്ടുപേരും മുസ്ലീമും ആണ് അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോല്ലോന്ന് പോലും ചിന്തിച്ചു. ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോഴാണ് ഗൂഗിളിൽ നിന്ന് നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് മനസ്സിലാക്കുന്നത്. വീട്ടിൽ ഒരു കാര്യങ്ങളും തുറന്നു പറയേണ്ട ഒരു അവസ്ഥ വന്നിരുന്നില്ല. പറയാതെ തന്നെ അവർക്ക് കാര്യങ്ങൾ മനസ്സിലായി. എന്നാൽ അറിഞ്ഞ സമയത്ത് അവർ ശരിക്കും ഞെട്ടി. ഞങ്ങൾക്ക് കുഴപ്പമില്ല എന്ന് പറഞ്ഞപ്പോഴും വേർപിരിക്കാൻ ആയിരുന്നു അവർ ശ്രമിച്ചത്.

ഇതിനിടയിൽ ഒരു തട്ടിക്കൊണ്ടു പോകലും കൗൺസിലിംഗും ഒക്കെ നടന്നു. ഒരുപാട് അബ്യൂസ് പോലും ഞങ്ങൾ നേരിട്ടിരുന്നു. സ്വന്തമായി ഒരു ജോലി ലഭിച്ചതിനുശേഷം ആണ് ഒരുമിച്ച് ജീവിക്കാം എന്ന് ഒരു ചിന്തയിലേക്ക് ഞങ്ങൾ എത്തിയത്. ഇപ്പോഴും കുടുംബത്തിന്റെ ഭാഗത്തു നിന്നും ഞങ്ങൾക്ക് ഭീഷണികൾ വരുന്നുണ്ട്. ആദ്യം രണ്ടുമാസം എന്നായിരുന്നു ഞങ്ങളുടെ ബന്ധത്തിന് കുടുംബം ഇട്ട സമയം. പിന്നീട് രണ്ടുവർഷം ആക്കി. അവർ കാത്തിരിക്കുകയാണ് ഞങ്ങൾ തെറ്റിപ്പിരിയാൻ വേണ്ടി. റെഡ് കാർപെറ്റ് പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇവർ മനസ്സു തുറന്നത്.

സ്വന്തം ഉപ്പയെ പോലെ കരുതി ഒരു മനുഷ്യൻ പറഞ്ഞ വാക്കുകൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല ഇതൊക്കെ എടുത്ത് ചാട്ടമാണെന്നും നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാഞ്ഞിട്ട് ആണെന്നും വരെയാണ് അയാൾ പറഞ്ഞത്
Story Highlights: Aadhila and Noora life story