Entertainment

ആദ്യമായി നൂറയെ കണ്ടപ്പോൾ നല്ല സുന്ദരിക്കുട്ടി ഇവളെ കല്യാണം കഴിക്കുന്നവന്റെ ഭാഗ്യമാണ് എന്ന് ചിന്തിച്ചിരുന്നു, പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഇല്ലാതെ വായിനോക്കുമായിരുന്നു, |Aadhila and Noora love story

ആദ്യമായി നൂറയെ കണ്ടപ്പോൾ നല്ല സുന്ദരിക്കുട്ടി ഇവളെ കല്യാണം കഴിക്കുന്നവന്റെ ഭാഗ്യമാണ് എന്ന് ചിന്തിച്ചിരുന്നു, പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഇല്ലാതെ വായിനോക്കുമായിരുന്നു, |Aadhila and Noora love story

സോഷ്യൽ മീഡിയയുടെ വൈറൽ കപ്പിൾസ് ആണ്. ഇന്ന് ആദിലയും നൂറയും ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തുടങ്ങിയതോടെയാണ് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടതായി വന്നത് എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു അവരെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോൾ ഇതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവർ തുറന്നു പറയുകയാണ്. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇവർ മനസ്സു തുറന്നിരുന്നത്. സ്കൂളിൽ പഠിക്കുമ്പോഴാണ് നൂറയുടെ അവിടെക്കുള്ള എൻട്രി എന്നാണ് ആദില പറയുന്നത് സ്കൂളിൽ പഠിക്കുന്ന സമയത്ത് അത്യാവശ്യം നന്നായി പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഇല്ലാതെ വായിനോക്കുമായിരുന്നു.

ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് നൂറയോട് ഒരു ക്രഷ് തോന്നിയെന്നുമാണ് ആദില പറയുന്നത്. പ്രണയമാണെന്ന് പറയുമായിരുന്നില്ല. ഒരു ക്രഷ്. ആദ്യമായി നൂറയെ കണ്ടപ്പോൾ നല്ല സുന്ദരിക്കുട്ടി ഇവളെ കല്യാണം കഴിക്കുന്നവന്റെ ഭാഗ്യമാണ് എന്ന് ചിന്തിച്ചിരുന്നു. പിന്നീട് മൊബൈലും ഫേസ്ബുക്കും ഒന്നും ഉപയോഗിക്കരുത് എന്ന് കർശന നിർദ്ദേശം ഉണ്ടായിട്ടുപോലും തങ്ങളുടെ ബോയ് ഫ്രണ്ട്സിനോട് സംസാരിക്കാൻ വേണ്ടി ഫേസ്ബുക്കിൽ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കുന്ന പരിപാടിയുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് ഇരുവരും തമ്മിൽ ആദ്യം ചാറ്റിങ് തുടങ്ങിയത്. ഉമ്മ എന്നൊക്കെ പറഞ്ഞു തുടങ്ങിയ ചാറ്റിങ് ആണ്.

ഇതിനിടയിൽ നമ്മൾ ഒരാണും പെണ്ണും ആയിരുന്നെങ്കിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ നമ്മുടെ വിവാഹം നടന്നേനെ എന്ന് വരെ പറഞ്ഞു. അത് പറയാതെ പറഞ്ഞ് ഒരു പ്രണയമായിരുന്നു. അങ്ങനെ വിവാഹ സ്വപ്നങ്ങൾ എല്ലാം പങ്കുവെച്ച ഒരു ചാറ്റ്. ഒരിക്കൽ ഉമ്മ കണ്ടു. ലോഗ് ഔട്ട് ചെയ്യാതെ ഇറങ്ങിയതാണ്. അതോടെ അമ്മ ഞങ്ങളുടെ പോസ്റ്റുകളുടെ പോസ്റ്റ്മോർട്ടം നടത്തി. അതിനുശേഷം എന്റെ വീട്ടിലേക്കും വിളി വന്നു. അങ്ങനെയാണ് ഈ ഒരു വിഷയം വലിയതോതിൽ ചർച്ചയാകുന്നത്. ഞങ്ങൾ ഞങ്ങളുടെ പ്രണയം എന്ന ചിന്താഗതിയിലേക്ക് സമൂഹവും ഞങ്ങളുടെ വീട്ടുകാരും ഒക്കെ നടന്ന് അടുക്കാൻ ഒരുപാട് സമയം വേണ്ടി വരുമെന്നും ഇവർ പറയുന്നു. അതുവരെ ഞങ്ങൾക്ക് കാത്തിരിക്കാൻ സാധിക്കില്ലല്ലോന്നാണ് ഇതിനുള്ള മറുപടിയായി ഇവർ പറയുന്നത്.
Story Highlights: Aadhila and Noora love story

ആദ്യമായി നൂറയെ കണ്ടപ്പോൾ നല്ല സുന്ദരിക്കുട്ടി ഇവളെ കല്യാണം കഴിക്കുന്നവന്റെ ഭാഗ്യമാണ് എന്ന് ചിന്തിച്ചിരുന്നു, പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഇല്ലാതെ വായിനോക്കുമായിരുന്നു, |Aadhila and Noora love story

Most Popular

To Top