ആലിയമായുള്ള ചുംബനരംഗം തനിക്ക് ആസ്വദിക്കാൻ സാധിച്ചില്ല. ദീപികയുമായി ചുംബിക്കാൻ താല്പര്യമുണ്ട്. തുറന്നുപറഞ്ഞ് സിദ്ധാർഥ് മൽഹോത്ര. പിന്നീട് നടന്നത് ഇങ്ങനെ..
ബോളിവുഡിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടും വരുൺ ധവാൻ, സിദ്ദാർത്ഥ് മൽഹോത്രയുമൊക്കെ ബോളിവുഡിലെ മുൻനിര താരങ്ങളാണ്. അതിലും പ്രേത്യേകതയുള്ള കാര്യം ഇവരുടെ അരങ്ങേറ്റം ഒരുമിച്ച് തന്നെയായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. ചിത്രം മികച്ച വിജയമായി മാറുകയും മൂന്നുപേർക്കും പിന്നീട് ഇവരുടെ കരിയറിൽ ഒരു വലിയ ഗ്രാഫ് ഉണ്ടാവുകയും ആയിരുന്നു ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയും ചെയ്തിരുന്നു.
ചിത്രം ഇറങ്ങിയതിനു പിന്നാലെ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത് ആലിയയും സിദ്ധാർത്ഥും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വാർത്ത വന്നത്. സ്ക്രീനിലെ പ്രണയം അവർ ജീവിതത്തിലേക്കും പകർത്തി എന്ന്. സ്ക്രീനിൽ കാമുകിയായ ആലിയയെ ചുംബിക്കുന്ന രംഗത്തെ ആസ്വദിച്ചിരുന്നില്ലെന്നാണ് സിദ്ധാർഥ് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു സിദ്ധാർഥ് മൽഹോത്ര മനസ്സ് തുറന്നിരുന്നത്. ആലിയയുമായുള്ള ചുംബനരംഗം ആസ്വദിക്കാൻ സാധിച്ചില്ല. ദീപികയോട് ചുംബനരംഗം ചെയ്യാൻ ഇഷ്ടപ്പെടുന്നു. സ്റ്റുഡന്റസ് ഓഫ് ഇയർ എന്ന സിനിമയിൽ ആലിയയും തമ്മിലുള്ള ചുംബനരംഗം റിഹേഴ്സൽ ചെയ്യുന്നത്. തനിക്ക് വളരെ ബോർ ആയി ആണ് തോന്നിയത്.
വല്ലാതെ ടെക്നിക്കലായിരുന്നു. ചുണ്ടുകളുടെയും തലയുടെയും മൂക്കിന്റെയും ഒക്കെ ആംഗിളുകൾ നോക്കേണ്ടത് ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് എനിക്ക് ബോറായി തോന്നി. സിദ്ധാർത്ഥ് പറഞ്ഞിരുന്നു ഓൺ സ്ക്രീനിൽ ചുംബിക്കാൻ തനിക്കിഷ്ടം ദീപിക പദുക്കോണിനെ ആണെന്ന്. ദീപികയോട് തനിക്ക് ക്രഷ് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്. അധികം വൈകാതെ തന്നെ ഈ പ്രചാരണത്തിന് ശേഷം ആലിയയും സിദ്ധാർത്തും പിരിയുകയും ആയിരുന്നു ചെയ്തത്. പിന്നീട് ആലിയ രൺബീർ കപൂറുമായി പ്രണയത്തിലാവുകയും ആ പ്രണയം ഇപ്പോൾ വിവാഹത്തിൽ വരെ എത്തി നിൽക്കുകയും ചെയ്യുന്നു.