Entertainment

സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ എന്റെ മകളോട് ഞാൻ ചെയ്തത് വലിയ തെറ്റ്.തുറന്നു പറഞ്ഞു അമീർഖാൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് അമീർഖാൻ. അദ്ദേഹത്തിൻറെ സിനിമകൾക്ക് ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് എപ്പോഴും ഉണ്ടാവുക.

ഓരോ സിനിമയ്ക്കും കഥാപാത്രത്തിനുവേണ്ടി മികച്ച രീതിയിൽ ഉള്ള പ്രയത്നമാണ് അദ്ദേഹം എടുക്കാറുള്ളത്. അടുത്ത കാലത്ത് ആയിരുന്നു താരം തന്റെ 57 മത് പിറന്നാളാഘോഷിച്ചത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം വളരെ വലിയ ആഘോഷമായി തന്നെയായിരുന്നു പിറന്നാൾ കൊണ്ടാടിയത്. നടൻ ആയി മാത്രമല്ല സിനിമയുടെ പല മേഖലകളിൽ വിജയം കൈവരിച്ച ഒരു വ്യക്തി കൂടിയാണ് അമീർഖാൻ.

ബാലതാരമായിരുന്ന അമീർഖാൻ സിനിമയിലേക്ക് എത്തുന്നത് വളരെ പെട്ടെന്ന് തന്നെ തന്റെ കഴിവുകൊണ്ട് സിനിമയിൽ തന്റെതായ സ്ഥാനം നേടാൻ അമീർഖാന് സാധിച്ചിരുന്നു. ജീവിതത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു അദ്ദേഹം കീഴടക്കിയത്. ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നപ്പോഴും അദ്ദേഹത്തിൻറെ കുടുംബ ജീവിതം ഒരു പരാജയമായി മാറിയിരുന്നു. 1980 21 മത്തെ വയസ്സിൽ ആയിരുന്നു അദ്ദേഹം ആദ്യത്തെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 16 വർഷങ്ങൾക്കു ശേഷം ആ ബന്ധത്തിൽ നിന്നും അമീർഖാൻ പിരിയുകയായിരുന്നു ചെയ്തത്.

പിന്നീട് അമീർഖാൻ വീണ്ടും വിവാഹിതനാവുകയും ചെയ്തിരുന്നു. സിനിമയ്ക്ക് പുറകെ പോയപ്പോൾ താൻ കുടുംബം ശ്രദ്ധിക്കുവാനോ വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനോ ശ്രമിച്ചില്ല. സിനിമ ലഭിക്കുവാൻ വേണ്ടി തനിക്ക് ഒരുപാട് വില കൊടുക്കേണ്ടി വന്നു. എന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നില്ല. തൻറെ മാതാപിതാക്കൾ, സഹോദരങ്ങൾ, തന്റെ ആദ്യ ഭാര്യ റീന. റീനയുടെ മാതാപിതാക്കൾ, കിരണിന്റെ മാതാപിതാക്കൾ. മക്കൾ ഇവരെല്ലാം തന്റെ അടുത്ത ആളുകളാണ്. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. ആ സിനിമയോടെ വളരെയധികം ശ്രെദ്ധിക്കുകയും ചെയ്തിരുന്നു. സിനിമയിൽ വളരെ ശക്തമാകാനും താരം മറന്നിരുന്നില്ല.. എന്നാൽ കുടുംബം നഷ്ടമായിരുന്നു.

കുടുംബം കാത്തിരിക്കുന്നുണ്ടെന്ന് താൻ മറന്നുപോയതാണ് അതിന് കാരണം എന്നും താരം പറയുന്നു. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാതെ ഇരുന്നത് വലിയൊരു തെറ്റാണ്. മകൾക്ക് 23 വയസുണ്ട്. അവൾക്ക് നാല് അഞ്ച് വയസ്സുള്ളപ്പോൾ ഞാൻ അവൾക്ക് വേണ്ടി ഉണ്ടായിരുന്നില്ല. സിനിമകളുടെ തിരക്കിലായിരുന്നു. എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കളെ ആവശ്യമുണ്ട്. കാരണം കുട്ടിയായിരിക്കുമ്പോൾ അവരുടേതായ ഭയങ്ങളും പ്രതീക്ഷകളും ഉണ്ടാകും. അവർക്ക് ആവശ്യമുള്ളപ്പോൾ ഭയപ്പെടുമ്പോൾ അവളുടെ കൈ പിടിക്കാൻ അവളുടെ അച്ഛൻ അരികിൽ എന്ന രീതിയിൽ ആയിരുന്നു. ആ നിമിഷം ഒരിക്കലും തിരിച്ചു വരില്ല എന്ന് എനിക്കറിയാം. അങ്ങനെയാണ് അമീർഖാൻ പറഞ്ഞത്.

Most Popular

To Top