“ഷൈനെ പോലെ നല്ലൊരു ജെന്റിൽമാനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..!പുള്ളിക്കാരന്റെ കൂടെ ഒരു റൂമിൽ ഇരുന്നാൽ നമ്മൾ സേഫ് ആയി തോന്നും” – ആൻ ശീതൾ |Aan Sheethal Talks about Shine Tom Chaco

“ഷൈനെ പോലെ നല്ലൊരു ജെന്റിൽമാനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..!പുള്ളിക്കാരന്റെ കൂടെ ഒരു റൂമിൽ ഇരുന്നാൽ നമ്മൾ സേഫ് ആയി തോന്നും” – ആൻ ശീതൾ |Aan Sheethal Talks about Shine Tom Chaco

ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ ഒരു നടനാണ് ഷൈൻ ടോം ചാക്കോ. ഇഷ്‌ക് എന്ന ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു നടന് ഒരു കരിയർ ബ്രെക്ക് നല്കിയത്. മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമല ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നടിയാണ് ആൻ ശീതൾ. പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തന്നെ താരം അഭിനയിച്ചിരുന്നു. പടച്ചോനേ ഇങ്ങള് കാത്തോളി എന്ന ചിത്രമാണ് പുറത്തു വരുന്ന ഏറ്റവും പുതിയ ചിത്രം. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായ എത്തുന്നത്. ചിത്രത്തിൽ നായികാ വേഷത്തിലാണ് ആൻ എത്തുന്നത്. ഗ്രെസ്സ് ആന്റണി ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് ഷൈനെ കുറിച്ച് ചില കാര്യങ്ങൾ താരം പറയുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൈനെ പോലെ നല്ലൊരു വ്യക്തിയെ താൻ മുൻപേ കണ്ടിട്ടില്ല എന്നാണ് പറയുന്നത്.

യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വാക്കുകൾ വൈറലായി മാറിയത്. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഒരു റൂമിൽ ഷൈനു ഒപ്പം വിശ്വസിച്ചു ഇരിക്കാം. പുള്ളിക്കാരൻ വളരെ സ്വീറ്റ് ആണ്. ഇത്രയും നല്ലൊരു ജെന്റിൽമാനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല നമ്മൾ എപ്പോഴും ശരിക്കും കംഫർട്ടബിൾ ആക്കി നിർത്താൻ ആൾക്കറിയാം. ഇഷ്‌ക്കിൽ വില്ലൻ ആണെങ്കിലും നേരിട്ട് നമുക്ക് എപ്പോഴും ഒരു സുരക്ഷിതത്വമാണ് തോന്നുന്നത്. സത്യം പറഞ്ഞാൽ പുള്ളിക്കാരന്റെ കൂടെ ഒരു റൂമിൽ ഇരുന്നാൽ നമ്മൾ സേഫ് ആയി തോന്നും പുള്ളിക്കാരൻ ഒരു തഗ് മനുഷ്യനാണ് എന്നും ആൻ ചെയ്താൽ പറയുന്നുണ്ടായിരുന്നു. നടിയുടെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയി മാറിയത്. നിരവധി ആളുകൾ ആയിരുന്നു ഇതിന് സമിശ്രമായ കമന്റുകളുമായി എത്തിയത്. അതേസമയം പുതിയ സിനിമകളുടെ എല്ലാം അവിഭാജ്യ ഘടകമായി ഷൈൻ ടോം ചാക്കോ മാറ്റപ്പെട്ടു കഴിഞ്ഞു.

ഒട്ടുമിക്ക ചിത്രങ്ങളിലും താരത്തെ തേടിയെത്തുന്നത് മുഴുവൻ അല്പം നെഗറ്റീവ് രീതിയിലുള്ള റോളുകളാണ്. അതിൽ നിന്നും മാറി ഷൈൻ കാസ്റ്റിങ്ങിൽ മാറി ചിന്തിക്കുകയാണെങ്കിൽ ഷൈൻ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights: Aan Sheethal Talks about Shine Tom Chaco