രോമാഞ്ചം ഉണർത്തുന്ന രംഗങ്ങളും ആയി തിയേറ്ററുകൾ ഉത്സവപറമ്പ് ആക്കാൻ ആറാട്ട് എത്തുന്നു!

മലയാളത്തിൻറെ കംപ്ലീറ്റ് ആക്ടർ ആയ മഹാനടൻ മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന ചിത്രം ഇന്ന് മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും എല്ലാം ഒരേ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഒരു പക്കാ മാസ് സിനിമയിൽ മലയാള സിനിമ തന്നെ ഉണ്ടാവുന്നത് എന്നതാണ് ഇതിൻറെ ഒരു കാരണം. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ, കോടതി സമക്ഷം ബാലൻ വക്കീൽ, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് നമുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പുലിമുരുകൻ എന്ന ഇൻഡസ്ട്രീ ഹിറ്റ് ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ച കൃഷ്ണനാണ്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴത്തെ ട്രെയിലർ റിലീസ് ഡേറ്റ് ഒഫീഷ്യലായി പ്രഖ്യാപിച്ചിരിക്കുകയാണ് വരുന്ന വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി ആയിരിക്കും ഈ ട്രെയിലർ പുറത്ത് വരിക. ഫെബ്രുവരി 10 ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും, കോവിഡ് മൂന്നാം തരംഗ തുടർന്ന് സംസ്ഥാനത്തുണ്ടായ നിയന്ത്രണങ്ങൾ പരിഗണിച്ച് റിലീസ് ഡേറ്റിൽ മാറ്റം ഉണ്ടാകും. ആറാട്ടിന്റെ പുതിയ റിലീസ് ഡേറ്റ് ട്രെയിലറോ അല്ലെങ്കിൽ ട്രെയിലർ റിലീസിനു ശേഷം പ്രഖ്യാപിക്കുന്നതിനുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രമായ ഒരുക്കിയ ആറാട്ട് ആക്ഷനും കോമഡിയും അടിപൊളി പാട്ടുകൾ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർട്രെയിനർ ആയിരിക്കുമെന്നാണ് സൂചന. സംഗീത മാന്ത്രികനായ റഹ്മാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന് സംഗീതം പകർന്നത് രാഹുൽ രാജാണ്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ആറാട്ട് ശ്രദ്ധ, ശ്രീനാഥ്,ജോണി ആൻറണി, നെടുമുടിവേണു, സായികുമാർ, സിദ്ദിക്ക്,വിജയരാഘവൻ ഇന്ദ്രൻസ് സ്വാസിക മാളവിക രചന നാരായണൻകുട്ടി തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top