മരയ്ക്കാറിന് ശേഷം ഞെട്ടിച്ച ബുക്കിങ് ആയി ആറാട്ട്. അപ്പോൾ ബോക്സ് ഓഫിസ് ഗോപൻ എടുക്കുവാ!!

മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ അത് ആരാധകർക്ക് വലിയ ആരവം തന്നെയാണ് സൃഷ്ടിക്കുന്നത്.

അത്തരത്തിൽ പ്രേക്ഷകർ ഒരുപാട് കാലങ്ങളായി കാത്തിരിക്കുന്നൊരു ചിത്രമാണ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം.ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാടമ്പി എന്ന ചിത്രത്തെ പോലെ തന്നെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും എന്നാണ് വിശ്വസിക്കുന്നത്.

ചിത്രതിന്റെ റിലീസിന് മുൻപേ റിസർവേഷൻ ആരംഭിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് റിസർവേഷനിൽ തിയേറ്ററുകൾക്ക് ലഭിക്കുന്നത് എന്നു മനസ്സിലാകുന്നുണ്ട്. മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം വീണ്ടും ബുക്കിങ്ങിനായി ഞെട്ടിച്ചിരിക്കുകയാണ്. വില്ലൻ എന്ന ചിത്രത്തിനു ശേഷമാണ് ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ആറാട്ടിൽ ഒന്നിക്കുന്നത്.

നെയ്യാറ്റിൻകര ഗോപൻ ആയി ഒരു മുഴുനീള മാസ്സ് എന്റർടൈയിനർ കഥാപാത്രം ആയി ആണ് ചിത്രത്തിൽ ലാലേട്ടൻ ഉണ്ടാകുക. ചിത്രം കുടുംബ പ്രേക്ഷകർക്കായ് ആണ് എത്താൻ പോകുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് തന്നെയാണ് ചിത്രത്തിന്റെ മുഴുവൻ പേരും. ഗോപൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ ആ പഴയ ലാലേട്ടനെ കാണുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിലെ ട്രെയിലർ ഇറങ്ങി സമയം തന്നെ ആരാധകർ ഒരേപോലെ പറഞ്ഞ കാര്യവും ഇതു തന്നെയാണ്.

മോഹൻലാൽ ആരാധകർ എല്ലാം കാത്തിരിക്കുന്നത് ഒരു ചിത്രം ആണ്. ഓടിടി റിലീസിന്റെ ഈ കാലഘട്ടത്തിൽ മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി ചിത്രം തിയേറ്ററിൽ തന്നെ എത്തുന്നു. അതുകൊണ്ടു തന്നെ ഓരോരുത്തരും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.. മോഹൻലാലിൻറെ മാസ്സ് ചിത്രം എന്ന് പറയുമ്പോൾ തന്നെ ആരാധകർക്ക് അത് വല്ലാത്ത ഒരു അനുഭവമാണ്. കാരണം ലാലേട്ടൻറെ ചിത്രങ്ങൾ തീർച്ചയായും തിയേറ്ററുകളിൽ പൂരപ്പറമ്പ് ആകുമെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. കാത്തിരിക്കുകയാണ് ഓരോ മോഹൻലാൽ ആരാധകരും ആ മനോഹരമായ നിമിഷത്തിനു വേണ്ടി.

ട്രൈലെർ കാണാം :

Leave a Comment

Your email address will not be published.

Scroll to Top