പ്രതീക്ഷ നഷ്ടപ്പെട്ട തിയേറ്റർ ഉടമകളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ പൊൻ കിരണവും ആയി എത്തിയ ചിത്രമാണ് ആറാട്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

അത്രമേൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിൻറെ മികച്ച ചിത്രങ്ങളിലൊന്നാണ് എന്നാണ് അറിയുന്നത്. മരയ്ക്കാർ എന്ന ചിത്രം വലിയ ഹൈപ്പ് പോലെ വന്നിട്ട് വലിയ പ്രതീക്ഷകൾ സമ്മാനിക്കാത്ത പോയത് കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരം ഇല്ലാതെയാണ് ഓരോ മോഹൻലാൽ ആരാധകരും തിയേറ്ററിലെത്തിയത്. എന്നാൽ അവിടെ ഇതുവരെ കാത്തിരുന്നത് ഒരു പാൽപായസം തന്നെയായിരുന്നു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയായിരുന്നു തീയേറ്ററിൽ നടന്നത്.

ആ പഴയ എനർജിയൊടെ ലാലേട്ടൻ അഴിഞ്ഞാടുക ആയിരുന്നു ചിത്രത്തിൽ എന്നാണ് മനസ്സിലാകുന്നത്. അത്രമേൽ മികച്ച രീതിയില് ചിത്രത്തെ കൊണ്ടുപോകുവാൻ ലാലേട്ടൻ സാധിച്ചു. നമുക്ക് എപ്പോഴൊക്കെയോ നഷ്ടപ്പെട്ടുപോയ അല്ലെങ്കിൽ നമ്മൾ എപ്പോഴൊക്കെയോ കാണാൻ ആഗ്രഹിച്ച ആ പഴയ ലാലേട്ടനെ നമ്മളെല്ലാം ആരാധിച്ചു കാലഘട്ടത്തിലെ ആ ലാലേട്ടനെ നമുക്ക് തിരികെ കിട്ടിയത് പോലെ. മാടമ്പിയിലെ കഥാപാത്രത്തെ പോലെ അല്ലെങ്കിൽ നരസിംഹത്തിലെ ഇന്ദുചൂഡൻ പോലെ നമുക്ക് ഒരുപാട് ഇഷ്ടമുള്ള ലാലേട്ടനെ തിരികെ തന്നിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറിയത്.

ഒരു കുടുംബത്തിന് വളരെ മനോഹരമായി ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് ആറാട്ട് എന്ന് പ്രത്യേകം പറയേണ്ട. ബോക്സോഫീസിൻറെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് ലാലേട്ടൻ കാണിച്ചുതരുന്നത്. അത്രമേൽ മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചത്. ഒരു നെഗറ്റീവ് ആയി പറയാനായി ആർക്കും ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അത്രമേൽ മികച്ച പ്രകടനവുമായി ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒരു തീരുമാനവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ആറാട്ട് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അപ്പോൾ പറയാൻ വന്നത് ഇത്ര മാത്രമേ ഉള്ളൂ ബോക്സ് ഓഫീസ് നെയ്യാറ്റിൻകര ഗോപൻ എടുത്തു എന്ന് പറയാൻ പറഞ്ഞു.