ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇന്ന് റിലീസ് ആയ ഏറ്റവും പുതിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം.

വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്ത സമയത്ത് തന്നെ മനസ്സിലായിരുന്നു. ചിത്രം എങ്ങനെയുള്ള ഒരു ചിത്രമായിരിക്കുമെന്ന്. പഴയ ലാലേട്ടനെ തിരികെ കൊണ്ടുവരുന്ന ഒരു പുതിയ ചിത്രമായിരിക്കുമിതെന്നാണ് മനസ്സിലാക്കിയിരുന്നു. ആളുകൾ ഓരോരുത്തരും ഇപ്പോൾ പറയുന്നത് ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത ചിത്രം ആണെന്ന് എല്ലാരും പറയുന്നത് ആണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൻറെ ഇടവേളയ്ക്കു ശേഷം ആളുകൾ പറഞ്ഞ അഭിപ്രായം ഒട്ടും ലാഗ് ഇല്ല എന്നാണ്.

ചിത്രത്തിൻറെ ആദ്യഭാഗത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.പഴയ ലാലേട്ടനെ തിരികെ കിട്ടി എന്നാണ് എല്ലാവരും പറയുന്നത്. ചിത്രം വളരെയധികം മാസ്സ് ആയിട്ടുള്ള ഒരു ചിത്രം ആണ് എന്നും ആളുകൾ പറയുന്നുണ്ട്. ഇത് തലയുടെ വിളയാട്ടം ആണെന്നാണ് മറ്റു ചിലർ പറയുന്നത്. അത്രത്തോളം മികച്ച സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. സെക്കൻഡ് ഹാഫ് ആകുമ്പോഴേക്കും ചിത്രം കുറച്ചുകൂടി മികച്ചതായി. കോമഡി മികച്ചത് ആണ് എന്ന് അറിയാൻ മനസ്സിലായിരുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു ചിത്രമായി മാറുമെന്ന് ഒരേ സ്വരത്തിൽ ആളുകൾ പറയുന്നുണ്ട്. കുടുംബപ്രേക്ഷകരെ തീർച്ചയായും തീയേറ്ററിലേക്ക് ആനയിക്കുവാൻ ഈ ചിത്രത്തിന് സാധിക്കും. മരക്കാറിൽ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കുവാൻ ലാലേട്ടന് സാധിക്കുന്ന ഒരു ചിത്രമായിരിക്കും. ഇത് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ആ പഴയ ലാലേട്ടനെ നമുക്ക് തിരിച്ചു തന്ന ഒരു മാസ് എന്റർടൈനെർ ചിത്രമാണ്. നമ്മളെല്ലാം കാണാൻ ആഗ്രഹിച്ച ആ ലാലേട്ടൻ. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.