കോവിഡിന്റെ മൂന്നാം തരംഗം ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് ചിത്രീകരിച്ച ചിത്രമായിരുന്നു ആറാട്ട്.

എന്നാൽ കോവിഡ് ശമിച്ച ശേഷമാണ് ആറാട്ട് തീയറ്ററുകളിലെത്തുന്നത്. എങ്കിലും ചിത്രം വലിയ പ്രതീക്ഷയൊന്നും നൽകിയിരുന്നില്ല. കാരണം ഇതിനുമുൻപ് തിയേറ്ററിലെത്തിയ മരയ്ക്കാർ എന്ന ചിത്രം പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ചു പോയത് തന്നെ. അമിത പ്രതീക്ഷയോടെ ഭാരം ഇല്ലാതെയാണ് ഓരോരുത്തരും തിയേറ്ററിലെത്തിയത്.

എന്നാൽ തിയേറ്റർ വലിയതോതിൽ തന്നെ ഇളക്കിമറിക്കുന്ന പ്രകടനമായിരുന്നു ചിത്രം കാഴ്ച വച്ചിരുന്നത് മാസ്സ് എൻടർടൈനിംഗ് ചിത്രം എന്ന് തന്നെ പറയാവുന്ന ഒരു ചിത്രം. 2700 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനം ആരംഭിച്ചത് തന്നെ. ആദ്യ പ്രദർശനത്തിനു ശേഷം തന്നെ പല മാർക്കറ്റുകളിലും കൗണ്ടർ വർധിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിച്ചത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണവും മികച്ചതായിരുന്നു. റിലീസിന് ശേഷം പ്രേക്ഷകർ വലിയതോതിൽ തന്നെ തിരക്കോട് ആണ് തിയേറ്ററിൽ ഇടിച്ചു കയറുന്നത്. ജിസിസിയിൽ നിലവിൽ 180 കേന്ദ്രങ്ങളിലായി 480 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ദിവസേന ആയിരം പ്രദർശനങ്ങളാണ് ജിസിസിയിൽ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണ ഉണ്ട് ആണിത്. ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നു മോഹൻലാലും. മനസ്സുനിറഞ്ഞ് ഇറങ്ങിവരാൻ സാധിക്കുന്ന ഒരു ചിത്രമാണ് ആറാട്ട് എന്ന് എല്ലാവരും പറയുന്നു. ഒരു നെഗറ്റീവും ചിത്രത്തെപ്പറ്റി പറയാൻ ഇല്ല എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ ലാലേട്ടൻ കാഴ്ചവെച്ചത് എന്നും ആളുകൾ പറയുന്നു. വർഷങ്ങൾക്കുശേഷം ആ പഴയ മോഹൻലാലിനെ ലഭിച്ച സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

പ്രതീക്ഷ നഷ്ടപ്പെട്ട തിയേറ്റർ ഉടമകളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ പൊൻ കിരണവും ആയി എത്തിയ ചിത്രമാണ് ആറാട്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അത്രമേൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിൻറെ മികച്ച ചിത്രങ്ങളിലൊന്നാണ് എന്നാണ് അറിയുന്നത്. മരയ്ക്കാർ എന്ന ചിത്രം വലിയ ഹൈപ്പ് പോലെ വന്നിട്ട് വലിയ പ്രതീക്ഷകൾ സമ്മാനിക്കാത്ത പോയത് കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരം ഇല്ലാതെയാണ് ഓരോ മോഹൻലാൽ ആരാധകരും തിയേറ്ററിലെത്തിയത്. എന്നാൽ അവിടെ ഇതുവരെ കാത്തിരുന്നത് ഒരു പാൽപായസം തന്നെയായിരുന്നു.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയായിരുന്നു തീയേറ്ററിൽ നടന്നത്. ആ പഴയ എനർജിയൊടെ ലാലേട്ടൻ അഴിഞ്ഞാടുക ആയിരുന്നു ചിത്രത്തിൽ എന്നാണ് മനസ്സിലാകുന്നത്. ജിസിസിയിൽ നേടിയ വിജയത്തിന് പുറമെയാണ് ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി ആറാട്ടിനെപ്പറ്റി എത്തുന്നത്. നമ്പർ ഓപ്പണിങ് മൂന്നു ദിവസം കൊണ്ട് ആറാട്ടിന് ലഭിച്ചത്. 17.80 കൊടിയാണ് ആഗോള ഗ്രോസ് കളക്ഷൻ ലഭിച്ചിരിക്കുന്നത്. ഇത് മോഹൻലാൽ ആരാധകർക്ക് സന്തോഷം നിമിഷമാണ്.