തുടങ്ങി കഴിഞ്ഞു നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, വരാനിരിക്കുന്നത് മാസ് അല്ല മരണമാസ് ഐറ്റം : വീഡിയോ

മലയാളത്തിൻറെ കംപ്ലീറ്റ് ആക്ടർ ആയ മഹാനടൻ മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന ചിത്രം ഇന്ന് മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും എല്ലാം ഒരേ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ഒരു ഇടവേളയ്ക്കു ശേഷമാണ് ഒരു പക്കാ മാസ് സിനിമയിൽ മലയാള സിനിമ തന്നെ ഉണ്ടാവുന്നത് എന്നതാണ് ഇതിൻറെ ഒരു കാരണം. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ, കോടതി സമക്ഷം ബാലൻ വക്കീൽ, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് നമുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പുലിമുരുകൻ എന്ന ഇൻഡസ്ട്രീ ഹിറ്റ് ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ച കൃഷ്ണനാണ്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഫെബ്രുവരി 10 ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും, കോവിഡ് മൂന്നാം തരംഗ തുടർന്ന് സംസ്ഥാനത്തുണ്ടായ നിയന്ത്രണങ്ങൾ പരിഗണിച്ച് റിലീസ് ഡേറ്റിൽ മാറ്റം ഉണ്ടാകും. ആറാട്ടിന്റെ പുതിയ റിലീസ് ഡേറ്റ് ട്രെയിലറോ അല്ലെങ്കിൽ ട്രെയിലർ റിലീസിനു ശേഷം പ്രഖ്യാപിക്കുന്നതിനുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായ ഒരുക്കിയ ആറാട്ട് ആക്ഷനും കോമഡിയും അടിപൊളി പാട്ടുകൾ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർട്രെയിനർ ആയിരിക്കുമെന്നാണ് സൂചന.

സംഗീത മാന്ത്രികനായ റഹ്മാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന് സംഗീതം പകർന്നത് രാഹുൽ രാജാണ്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ആറാട്ട് ശ്രദ്ധ, ശ്രീനാഥ്,ജോണി ആൻറണി, നെടുമുടിവേണു, സായികുമാർ, സിദ്ദിക്ക്,വിജയരാഘവൻ ഇന്ദ്രൻസ് സ്വാസിക മാളവിക രചന നാരായണൻകുട്ടി തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്.ഇപ്പോൾ പുറത്ത് വരുന്നത് ചിത്രത്തിന്റെ ട്രെയിലർ ആണ്.

ട്രെയിലർ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും എന്താണ് ചിത്രം എന്ന്. മാടമ്പി പോലെ അല്ലെങ്കിൽ മോഹൻലാലിന് പ്രാധാന്യമുള്ള ഒരു ചിത്രം പോലെ ആയിരിക്കും ഈ ചിത്രം എത്തുക എന്ന്. ചിത്രത്തിലെ ട്രെയിലറും മോഹൻലാലിൻറെ കഥാപാത്രവും ഏറ്റവും മികച്ചതാണ് എന്ന് ഉള്ളത് മനസ്സിലാക്കാൻ സാധിക്കുന്നു. അതി മനോഹരമായ രീതിയിൽ തന്നെയാണ് ചിത്രത്തിലെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top