Entertainment

അടിമുടി മാറിയ കിടിലൻ ലുക്കിൽ അഭയ, ഇത് അഭയ തന്നെയാണോന്ന് ആരാധകർ |Abhaya Hiranmayi new photoshoot

അടിമുടി മാറിയ കിടിലൻ ലുക്കിൽ അഭയ, ഇത് അഭയ തന്നെയാണോന്ന് ആരാധകർ |Abhaya Hiranmayi new photoshoot

അടുത്ത കുറച്ചു കാലങ്ങളായി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗായികയാണ് അഭയാ ഹിരണ്മയി. സംഗീതസംവിധായകനായ ഗോപി സുന്ദറിനൊപ്പമായിരുന്നു അഭയയെ കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ പുറത്തു വന്നത്. ഇരുവരും തമ്മിലുള്ള ലിവിങ് ടുഗതർ ബന്ധം ഒക്കെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു. ഇപ്പോൾ ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ച് ജീവിക്കുകയാണ്. അതിനുശേഷം ഒറ്റയ്ക്കുള്ള ജീവിതമാണ് അഭയ തിരഞ്ഞെടുത്തിരിക്കുന്നത്.

ഏറ്റവും അടുത്ത സമയത്ത് ഒരു പരിപാടിയിൽ എത്തിയപ്പോൾ ഗോപി സുന്ദറിനെ മിസ്സ് ചെയ്യുന്നുണ്ട് എന്നും എന്നാൽ ഈ ജീവിതത്തിലും ഓക്കേ ആണ് എന്നുമാണ് പറഞ്ഞത്. ആ ജീവിതവും ഈ ജീവിതവും തനിക്ക് സന്തോഷം നൽകിയിട്ടുണ്ട് എന്ന് തന്നെയാണ് വ്യക്തമാക്കിയിരുന്നത്. കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെയാണ് അഭയ ശ്രെദ്ധ നേടിയത്. തുടർന്ന് നാക്കു പെണ്ട നാക്കു ടാക്ക എന്ന ചിത്രത്തിലും തന്റേതായ കഴിവ് തെളിയ്ക്കാൻ അഭയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യമായ അഭയ. നല്ലൊരു വായനക്കാരി കൂടിയാണ്. മാധവിക്കുട്ടിയുടെ കഥകളോട് ആണ് താരത്തിന് കൂടുതൽ പ്രിയം. പലപ്പോഴും മാധവിക്കുട്ടിയുടെ ചില വരികൾ അഭയ പങ്കു വയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഓരോ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവതിയാണ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അഭയയുടെ ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഫ്ലോറൽ വേഷത്തിലാണ് അഭയ എത്തിയിരിക്കുന്നത്. ആകെപ്പാടെ മാറിയൊരു ലുക്കിലാണ് അഭയയെ കാണാൻ സാധിക്കുന്നത്. ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. ഇത് അഭയ തന്നെയാണോന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ചിലർ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്. രസകരമായ ചില കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയാ ഫോട്ടോഷൂട്ടുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് ഇപ്പോൾ എത്താറുള്ളത്. മോഡലിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. താരത്തിന്റെ ചില ഫോട്ടോഷൂട്ടുകളൊക്കെ ശ്രദ്ധേ നേടുകയും ചെയ്യാറുണ്ട്.
Story Highlights: Abhaya Hiranmayi new photoshoot

അടിമുടി മാറിയ കിടിലൻ ലുക്കിൽ അഭയ, ഇത് അഭയ തന്നെയാണോന്ന് ആരാധകർ |Abhaya Hiranmayi new photoshoot

Most Popular

To Top