Entertainment

“ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീയ്ക്ക് മാത്രം പ്രശ്നം വരുന്ന രീതിയാണ്,ആണുങ്ങളൊക്കെ ഗന്ധർവന്മാർ ആണോ ” – Abhaya Hiranmayi talkes about Only the woman has a problem with what men and women do together

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് ഇന്ന് അഭയ ഹിരണ്മയി. ഒരു ഗായിക എന്നതിലുപരി ഇന്ന് മോഡലിംഗ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചു എന്നതാണ് സത്യം. സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പങ്കാളി എന്ന നിലയിൽ ആയിരുന്നു കുറേക്കാലങ്ങളിൽ അഭയ അറിയപ്പെട്ടിരുന്നത്. എന്നാൽ തന്റെ സംഗീത ജീവിതത്തിന് ഒരു തുടക്കം നൽകിയത് ഗോപി സുന്ദർ ആണ് എന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട് അഭയ. ഇരുവരും തമ്മിൽ പിരിഞ്ഞിട്ടും എപ്പോഴും ഗോപി സുന്ദരനെ സംരക്ഷിച്ചു കൊണ്ടാണ് അഭയ സംസാരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തി കൂടിയാണ് അഭയ.

അതിന് കാരണം അഭയക്ക് മോഡലിങ്ങിലുള്ള സ്വീകാര്യത തന്നെയാണ്. മോഡലിങ്ങിൽ ഉള്ള താരം പലപ്പോഴും മോഡേൺ വസ്ത്രങ്ങളും മറ്റും ധരിക്കാറുണ്ട്. ഈ വസ്ത്രങ്ങൾക്കെതിരെയാണ് പലപ്പോഴും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ഏൽക്കാറുള്ളത്. ഞാൻ എന്ത് ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല എന്ന് അഭയ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്നും താരം പറയുന്നു. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല എന്നാണ് സദാചാരവാദികളോട് ആയി താരം പറഞ്ഞത്. അടുത്തകാലത്തായി താരത്തിന്റെ വർക്ക്ഔട്ട് വീഡിയോകൾ ഒക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇതിനു താഴെ ചില ചോദ്യങ്ങളുമായി എത്തുകയും ചെയ്തു ശരീരം കാണിക്കുവാൻ ആണോ താരം ജിമ്മിൽ വർക്ക് ഔട്ടിനെ പോകുന്നത് എന്നായിരുന്നു ചിലർ ചോദിച്ചത്. ആശാന് കോള് ആയല്ലോ. ശരീരം കാണിക്കാനാണോ വർക്ക് ഔട്ടിന് പോകുന്നത് എന്നൊക്കെ. ഇതൊക്കെ ചോദിക്കാനുള്ള ലൈസൻസ് ഇവർക്ക് എവിടുന്ന് കിട്ടിയെന്നാണ് ഞാൻ ആലോചിക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീയ്ക്ക് മാത്രം പ്രശ്നം വരുന്ന രീതിയാണ് ഇവിടെയെന്നും അഭയ പറയുന്നുണ്ട്. ഇത് കേൾക്കുമ്പോൾ ആണുങ്ങളൊക്കെ ഗന്ധർവന്മാർ ആണോ എന്ന് പോലും ചിന്തിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.
Story Highlights: Abhaya Hiranmayi talkes about Only the woman has a problem with what men and women do together

To Top