Entertainment

ജീവിതം എന്നെ വളരെ ഭയാനകമായ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞുവെന്ന് എനിക്കറിയാം..! ഹൃദയം തൊടുന്ന കുറിപ്പുമായി അഭയ ഹിരണ്മയി| abhaya hiranmayi viral story

ജീവിതം എന്നെ വളരെ ഭയാനകമായ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞുവെന്ന് എനിക്കറിയാം..! ഹൃദയം തൊടുന്ന കുറിപ്പുമായി അഭയ ഹിരണ്മയി| abhaya hiranmayi viral story|

നിരവധി ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. അടുത്തകാലത്തായി സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അഭയഹിരന്മയി. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെയാണ് അഭയ കൂടുതലായും ശ്രദ്ധനേടുന്നത്. അതോടൊപ്പം തന്നെ സംഗീതസംവിധായകനായി ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗദർ ബന്ധവും താരത്തെ വാർത്തകളിൽ കൊണ്ടെത്തിച്ചിരുന്നത്. അടുത്ത സമയത്തായിരുന്നു ഗോപി സുന്ദർ ഗായികയായ അമൃത സുരേഷുമായി ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ തീരുമാനിച്ചതിനു ശേഷം അഭയയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു സോഷ്യൽ മീഡിയ കാത്തിരുന്നത്.

യാതൊരു വിധത്തിലും ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം തയ്യാറായില്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരം വാർത്തകളിൽ നിന്നും മാറി നിൽക്കാൻ ആയിരുന്നു അഭയ്ക്ക് താല്പര്യം. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഈ കാര്യത്തെപ്പറ്റി പറയാൻ താൽപര്യമില്ലാ എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനാൽ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മനസ്സിൽ ഉള്ള വേദനകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ പ്രിയപ്പെട്ട നായയ്ക്ക് ഒപ്പമുള്ള ഒരു പോസ്റ്റ് അഭയ പങ്കുവച്ചപ്പോൾ അതിന് അഭയ നൽകിയ ക്യാപ്ഷനുകൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

വളരെ വേദനിപ്പിക്കുന്ന ഒരു കുറിപ്പാണ് എഴുതിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണരൂപം വായിച്ചുകൊണ്ട് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് ഉള്ളിലെ വേദനകൾ ആണോ ഇതിൽ പറയുന്നത് എന്നാണ്. അഭയയുടെ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്… നിങ്ങളുടെ ചെറിയ കൈകൾ കൊണ്ട് എന്റെ കൈകൾ പിടിക്കുക.ജീവിതം എന്നെ വളരെ ഭയാനകമായ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞുവെന്ന് എനിക്കറിയാം,എന്നിട്ടും, ജീവിതം എനിക്ക് രണ്ടാമത്തെ അവസരം നൽകി.എല്ലാത്തിനും കുറച്ച് കളർ ഉള്ളത് എങ്ങനെയെന്ന് ഞാൻ ഇപ്പോൾ കാണുന്നു.കാറ്റ് ഒഴുകുമ്പോൾ നിങ്ങളുടെ രോമങ്ങൾ എങ്ങനെ ചെറുതായി ആടുന്നു;

വെളിച്ചം അസ്തമിക്കുമ്പോൾ നിങ്ങൾ എന്റെ അരികിലായിരിക്കാൻ അടുത്തേക്ക് ഓടുന്നത് എങ്ങനെ?ലോകം ശരിയായ വേഗതയിൽ എങ്ങനെ നീങ്ങുന്നു;എന്നാൽ നാളെ ലോകം അവസാനിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ അരികിൽ നിൽക്കും.നീ ഒരിക്കൽ കൂടി ചാടുന്നത് കാണാൻ ഞാൻ പിന്നിലേക്ക് പറ്റിനിൽക്കും.നീ എന്റെ മുഖത്തുകൂടെ നിന്റെ നാവ് ചലിപ്പിക്കുമ്പോൾ വിശ്രമിക്കാൻ;നീ എന്റെ മടിയിൽ കിടക്കുന്നത് കാണാൻ.ഇപ്പോൾ ഞാൻ വിശ്രമിക്കുന്നു, സന്തോഷം കണ്ണീരിൽ ഒഴുകുന്നു;ഞാൻ ഉറ്റുനോക്കുന്നത് ലോകം ആയിരിക്കും,നിങ്ങളുടെ ചെറിയ കണ്ണുകളിലും വലിയ ഹൃദയത്തിലും.
Story Highlights:abhaya hiranmayi viral story

To Top
$(".comment-click-14858").on("click", function(){ $(".com-click-id-14858").show(); $(".disqus-thread-14858").show(); $(".com-but-14858").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });