ഗോപിയേട്ടൻ വന്നില്ലേ..? ചൊറിയാൻ വന്ന ആരാധകന്റെ വായടപ്പിക്കുന്ന മറുപടിയുമായി അഭയ ഹിരണ്മയി

ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള മനോഹരമായ ഒരു ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ഗായികയായിരുന്നു അഭയ ഹിരണ്മയി. ഗോപി സുന്ദറുമായി ലിവിങ് ടുഗദർ ബന്ധത്തിൽ ആകുകയും ചെയ്തിരുന്നു. ഇപ്പോൾ അഭയ ഹിരണ്മയി ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്നലെ അമൃത സുരേഷ് പങ്കുവച്ച ഒരു ചിത്രമാണ് ഇത്രയും സോഷ്യൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

ഗോപിസുന്ദറിനോടൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു വ്യത്യസ്തമായ ക്യാപ്ഷൻ ആയിരുന്നു താരം നൽകിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് അഭയ ഹിരണ്മയിമായുള്ള ബന്ധം ഉപേക്ഷിച്ച് അമൃതയുമായുള്ള ബന്ധം തുടങ്ങുകയാണ് ഗോപിസുന്ദർ എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ അഭയ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെയും ഒരു വിരുതൻ കമന്റ് ആയി എത്തി. ആ പോസ്റ്റിൽ മറുപടിയുമായി അഭയയും എത്തി.

ഗോപിയേട്ടൻ വന്നില്ലേ എന്നായിരുന്നു ചോദ്യം അതിന് അഭയം നൽകിയ മറുപടി ഇങ്ങനെയായിരുന്നു, വന്നിരുന്നു സാറിനെ അറിയിക്കാൻ പറ്റിയില്ല. ഈ വീഡിയോക്കൊപ്പം അഭയ പങ്കുവെച്ച് ഒരു ക്യാപ്ഷൻ ശ്രദ്ധ നേടുന്നുണ്ട്. തനിക്ക് വളരെ സംഭവബഹുലമായ ഒരു വർഷം ആയിരുന്നു ഇത് എന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് തോന്നുന്നത് എന്നുമായിരുന്നു താരം എഴുതിയത്. എന്നാൽ ഇപ്പോൾ താൻ സ്വസ്ഥതയും സമാധാനത്തോടും ആണ് ജീവിക്കുന്നത് എന്നും മറ്റൊരു തലത്തിലേക്ക് തന്നെ എത്തിച്ച പ്രകൃതിയുടെ പുതിയ ഭംഗി ഇടാൻ ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഈ പ്രകൃതിയെ താൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നും കുറിച്ചിരുന്നു.

ലോകത്തിൽനിന്നും തനിക്ക് ഇത്രയും സ്നേഹം ലഭിക്കുന്നതിൽ താൻ വല്ലാതെ സന്തോഷവതിയാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും ഈ സ്നേഹത്തിനു മുൻപിൽ താൻ വിനയാന്വിതയായി നിൽക്കുകയാണെന്നും ഒരു മികച്ച സംഗീതജ്ഞയും മികച്ച വ്യക്തിയുമായി താൻ ഉണ്ടായിരിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നു എന്നുമാണ് അഭയ കുറിച്ചത്. അഭയയുടെ കുറിപ്പും ചർച്ചയായി മാറിയിട്ടുണ്ട്. താൻ ഇപ്പോൾ വളരെ സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്ന് അഭയയുടെ വാക്കുകൾ ഗോപിസുന്ദറിനോടുള്ള മറുപടിയാണോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

ഇരുവരും തമ്മിൽ പിരിഞ്ഞിട്ട് ഉണ്ടോയെന്ന് ആളുകളുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുവാൻ ആയി ഗോപിസുന്ദർ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ നിന്നും അഭയക്കൊപ്പമുള്ള ഒപ്പമുള്ള ചിത്രങ്ങൾ റിമൂവ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോപിസുന്ദറിനോടൊപ്പം ഉള്ള ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ അഭയ ഹിരണ്മയി നീക്കം ചെയ്തിട്ടില്ല.
