Entertainment

“ഞാൻ ഇപ്പൊ തന്റെ ഫാൻ ആടോ”. കേൾക്കാൻ സുഖം ഉണ്ടായിരുന്നു” – ഷാജി കൈലാസിന്റെ പ്രശംസയെക്കുറിച്ച് അഭിനവ്|Abhinav about Shaji Kailas complimenting him

“ഞാൻ ഇപ്പൊ തന്റെ ഫാൻ ആടോ”. കേൾക്കാൻ സുഖം ഉണ്ടായിരുന്നു” – ഷാജി കൈലാസിന്റെ പ്രശംസയെക്കുറിച്ച് അഭിനവ്|Abhinav about Shaji Kailas complimenting him

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. വലിയ സ്വീകാര്യതയോടെയാണ് ഈ ചിത്രം തീയറ്ററുകളിൽ നിറഞ്ഞു നിൽക്കുന്നത്. വിനീത് ഇതുവരെ അഭിനയിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ഇതെന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നുണ്ട്. അതോടൊപ്പം ചിത്രത്തിന്റെ പ്രമോഷൻ രീതികളും അല്പം വ്യത്യസ്തമായ തരത്തിലുള്ളതായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി അണിയറ പ്രവർത്തകർ കണ്ടെത്തിയിരുന്ന മാർഗ്ഗം വളരെ വ്യത്യസ്തമായിരുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു പേജ് തുടങ്ങുകയും ഈ പേജുകളുടെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുകയും ഒക്കെയായിരുന്നു ചെയ്തിരുന്നത്.

ഇതിലും 100% അണിയറ പ്രവർത്തകർ വിജയിച്ചിരുന്നു. നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളും ആയി എത്തിയിരുന്നത്. അഭിനവ് എന്ന നവാഗത സംവിധായകന്റെ വലിയ കാലം നീണ്ടുനിന്ന സ്വപ്നം കൂടിയായിരുന്നു മുകുന്ദനുണ്ണി എന്ന ഈ ചിത്രം. അത് 100% മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ അഭിനവ് സിനിമ ഗ്രൂപ്പിൽ പങ്കുവെച്ച പുതിയൊരു കുറിപ്പാണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ചിത്രം കണ്ടതിനു ശേഷം ഷാജി കൈലാസ് പറഞ്ഞത് എന്താണ് എന്നാണ് താരം ഈ ഒരു കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് ഷാജി കൈലാസ് തന്നെ വിളിച്ചിരുന്നുവെന്നും. താൻ ഒരു വലിയ ഫാനാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഇപ്പോൾ ഞാനാണ് തന്റെ ഫാൻ എന്ന് അദ്ദേഹം തന്നോട് തിരികെ പറഞ്ഞുവെന്നുമൊക്കെയാണ് അഭിനവ് പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. ഈ കുറുപ്പിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അഭിനവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഇന്നലെ ഷാജി കൈലാസ് സർ മുകുന്ദൻ ഉണ്ണി കണ്ടിട്ട് വിളിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം എന്നോട് ഇങ്ങോട്ട് – “ഞാൻ ഇപ്പൊ തന്റെ ഫാൻ ആടോ”. കേൾക്കാൻ സുഖം ഉണ്ടായിരുന്നു. ബട്ട്‌ ജോക്സ് അപർട്ട് , ആ കോൾ എനിക്ക് വളരെ സ്പെഷ്യൽ ആയിരിന്നു. താങ്ക് യു സർ .
Story Highlights: Abhinav about Shaji Kailas complimenting him

“ഞാൻ ഇപ്പൊ തന്റെ ഫാൻ ആടോ”. കേൾക്കാൻ സുഖം ഉണ്ടായിരുന്നു” – ഷാജി കൈലാസിന്റെ പ്രശംസയെക്കുറിച്ച് അഭിനവ്|Abhinav about Shaji Kailas complimenting him

Most Popular

To Top