Entertainment

ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് ഞാൻ, ആ ബന്ധത്തെ കുറിച്ച് അഭിരാമി സുരേഷ് |Abhirami Suresh talks about her relationship

ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് ഞാൻ, ആ ബന്ധത്തെ കുറിച്ച് അഭിരാമി സുരേഷ് |Abhirami Suresh talks about her relationship

മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതയായ വ്യക്തിയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി എന്ന ലേബലിൽ നിന്നും ഇന്ന് സ്വന്തമായി സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് അഭിരാമി എന്ന് പറയേണ്ടിയിരിക്കുന്നു. ഏത് കാര്യങ്ങളും തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതമാണ് അഭിരാമിയുടെ. പലപ്പോഴും താൻ നേരിടേണ്ടി വന്നിട്ടുള്ള ചില സൈബർ ആക്രമണങ്ങളെ കുറിച്ച് ഒക്കെ തന്നെ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ മുഖത്തിന്റെ പേരിലാണ് തനിക്ക് ബോഡി ഷേമിങ് ഏൽക്കേണ്ടി വന്നിട്ടുള്ളത് എന്നും ഹനുമാനെ പോലെയാണ് മുഖം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടായിരുന്നു. ഒരിക്കൽ അഭിരാമി പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ അഭിരാമി ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താൻ ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറയേണ്ട അവസ്ഥ വന്നിട്ടുണ്ട് എന്നതിനെക്കുറിച്ചും പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമി ഈ കാര്യങ്ങളെ കുറിച്ചൊക്കെ തുറന്നു പറഞ്ഞിരുന്നത്. നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെങ്കിൽ പോലും നമ്മളെ മനസ്സിലാകാതെ നമ്മൾ എപ്പോഴും എല്ലാത്തിനും അവരുടെ കൂടെ കാലുപിടിച്ച് ജീവിക്കേണ്ട അവസ്ഥ വന്നാൽ അവിടെ നിന്നും നമ്മൾ മാറി കൊടുക്കണം എന്നാണ് താരം പറയുന്നത്.

എത്ര നല്ലവരാണെങ്കിലും മാറിക്കൊടുക്കുകയാണ് വേണ്ടത്. നമ്മൾ ഒരാളെ അല്ലെങ്കിൽ ഒരു ബന്ധത്തെ തന്നെ വില കൊടുക്കുമ്പോൾ നമ്മൾ ചെയ്ത തെറ്റിനും അതുപോലെ ചെയ്യാത്ത തെറ്റിനും പോലും അവരോട് മാപ്പ് പറയാറുണ്ട്. വെറുതെ ക്ഷമാപണം നടത്തുന്ന അവസ്ഥ വരാറുണ്ട്. പലതരത്തിലാണ് ആളുകൾ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നത്. ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് താനെന്നും അഭിരാമി പറയുന്നു. എന്നാൽ ആ സമയങ്ങളിൽ ഒക്കെ ആ ബന്ധം മുന്നോട്ട് പോകാൻ വേണ്ടി ഒരുപാട് താൻ കരഞ്ഞിട്ടുണ്ട്.
Story Highlights: Abhirami Suresh talks about her relationship

ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് ഞാൻ, ആ ബന്ധത്തെ കുറിച്ച് അഭിരാമി സുരേഷ് |Abhirami Suresh talks about her relationship

Most Popular

To Top