Entertainment

ഗോപിസുന്ദർ തനിക്ക് അച്ഛനെ പോലെയാണ്, ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നത്. ബാലയുടെ കാശു കൊണ്ടല്ല ഞങ്ങൾ ജീവിക്കുന്നത്. | Abhirami talks about Gopisunder is like a father to him and calls him Chettachhan. We don’t live on Bala’s money.

സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചചെയ്യുന്ന പേരുകളിൽ പ്രധാനപ്പെട്ടതാണ് ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതിനു ശേഷം ആണ് ഇവരെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. നിരവധി ആളുകളാണ് ഇവർക്ക് കമന്റുകളുമായി എത്തുന്നത്. അടുത്തകാലത്ത് സൈബർ ആക്രമണം നേരിട്ടതിന്റെ പേരിൽ ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇനിയും തങ്ങളെ കുറിച്ച് മോശമായ കമന്റുകളും ആയി എത്തുന്നവർക്ക് കൃത്യമായ രീതിയിൽ മറുപടി നൽകുമെന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.

ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരിക്കുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയായ അഭിരാമി. അഭിരാമിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈ പരിപാടിയിൽ അഭിരാമി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന ബോഡി ഷെമിങ്ങുകളെക്കുറിച്ച് ഒക്കെയും അഭിരാമി ഈ പരിപാടിയിലൂടെ സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ എഫ് ബി പോസ്റ്റുകൾ താഴെ വരുന്ന കമന്റുകൾ കണ്ട അമ്മ കരയാറുണ്ട് എന്നും അഭിരാമി പറയുന്നു. അമൃതാ സുരേഷിന്റെ ജീവിതം വച്ച് അല്ലാതെ തന്നെ വിമർശിക്കുന്നത്. തന്നെ കണ്ടാല് ജാഡക്കാരി ആണെന്ന് തോന്നും. അതുകൂടി വെച്ചാണ് ആളുകൾ വിമർശിക്കുന്നത് എന്നുമാണ് അഭിരാമി പറയുന്നത്.

ബാലയും ആയുള്ള ചേച്ചിയുടെ വിവാഹമോചനത്തിന് ശേഷമാണ് കൂടുതലായും ഇഷ്ടക്കേട് ആളുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇപ്പോൾ ഗോപി ചേട്ടനും ആയുള്ള ബന്ധം വന്നതോടെ അത് കൂടുക തന്നെയാണ്. എന്താണ് എന്ന് തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. റിയാലിറ്റിഷോയിൽ കരഞ്ഞുകൊണ്ടിരുന്ന പാവം അമൃത ഇപ്പോൾ ഡ്രസിങ് എല്ലാം മാറി എന്ന് പറഞ്ഞാണ് ചിലർ വിമർശനവുമായി എത്തുന്നത്. കാലത്തിനനുസരിച്ച് ചില മാറ്റങ്ങളൊക്കെ സംഭവിക്കില്ലേ. ബീച്ചിൽ ഒക്കെ പോയി ചുരിദാർ ഇട്ടുനിൽക്കാൻ നമുക്ക് സാധിക്കില്ല. ശരിക്കും ചേച്ചി ഒരു പാവമാണ്. ചില സാഹചര്യങ്ങൾ കൊണ്ടാണ് ബോൾഡ് ആവേണ്ടത് ആയി വന്നത് എന്റെ ചേച്ചി അല്ലെങ്കിലും ഒരു ഗായിക എന്നതിനപ്പുറം ഒരു സ്ത്രീ സിംഗിൾ മദർ എന്ന നിലയിൽ എനിക്ക് വളരെയധികം ബഹുമാനമാണ് ചേച്ചിയോട്.

ചിലരുടെ സംശയം എന്നത് ബാലയുടെ കാശു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത് എന്നാണ്. കുട്ടിക്കാലം മുതലേ തങ്ങൾ സമ്പാദിക്കാൻ തുടങ്ങിയവരാണ് എന്നും പറയുന്നുണ്ട്. ഗോപിസുന്ദർ തനിക്ക് അച്ഛനെ പോലെയാണെന്നും,ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നതെന്നും തനിക്ക് വലിയ പിന്തുണയാണ് ഗോപി സുന്ദർ നൽകുന്നത് എന്നും ഒക്കെ തന്നെ അഭിരാമി പറയുന്നു.
Story Highlights: Gopisunder is like a father to him and calls him Chettachhan. We don’t live on Bala’s money.

ഗോപിസുന്ദർ തനിക്ക് അച്ഛനെ പോലെയാണ്, ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നത്. ബാലയുടെ കാശു കൊണ്ടല്ല ഞങ്ങൾ ജീവിക്കുന്നത്. | Abhirami talks about Gopisunder is like a father to him and calls him Chettachhan. We don’t live on Bala’s money.

Most Popular

To Top