Entertainment

അമ്മ ശ്രീദേവിയുമായി വരെ അത് നടന്നിട്ടുണ്ട് പിന്നെയാണോ നയൻ‌താര. തുറന്നു ചോദിച്ചു ജാൻവി.|About Sridevi and Nayanthara Sridevi’s daughter Jhanvi|

അമ്മ ശ്രീദേവിയുമായി വരെ അത് നടന്നിട്ടുണ്ട് പിന്നെയാണോ നയൻ‌താര. തുറന്നു ചോദിച്ചു ജാൻവി.|About Sridevi and Nayanthara Sridevi’s daughter Jhanvi|

ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകൾ എന്നൊരു സ്നേഹം കൂടി ജാൻവിയോട് പ്രേക്ഷകർക്ക് ഉണ്ട്. ലൈംലൈറ്റിൽ നിറഞ്ഞു നിന്ന ആളാണ് ശ്രീദേവി. താരകുടുംബം ആയതുകൊണ്ട് തന്നെ സിനിമ അങ്ങേയറ്റം അറിഞ്ഞവരും ആണ് ഇവർ. ഇപ്പോൾ പിതാവ് നിർമാതാവായ തിരക്കിലാണ്. ജാൻവിയുടെ ചിത്രങ്ങൾ വലിയ വിജയം ആവാറില്ല എങ്കിലും തുടരെത്തുടരെ താരത്തിന് സിനിമകൾ ലഭിക്കുന്നുണ്ട് ഇത് പിതാവ് നിർമാതാവായതിനാലാണ് എന്ന ആരോപണമാണ് നടിക്കെതിരെ കൂടുതലായും ഉയരുന്നത്.

വിമർശനങ്ങളെ ഒന്നും ജാൻവി കപൂർ കാര്യമാക്കാറില്ല എന്നതാണ് സത്യം. സിനിമകൾക്ക് പുറമെ ബോളിവുഡിലെ പാർട്ടികളെല്ലാം യാത്രകളിലെല്ലാം സന്തോഷിക്കുകയാണ്. ഹോട്ട്സ്റ്റാർ പുറത്തിറങ്ങിയ ഗുഡ്‌ലക്ക് ജെറി ആണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം. തമിഴ് സിനിമയായ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തമിഴിൽ കൊലമാവ് കോകില എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. നയൻതാര ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഈ കഥാപാത്രത്തെയാണ് ജാൻവിയിപ്പോൾ മികച്ചതാക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒറ്റയ്ക്ക് വിജയിപ്പിച്ച ചിത്രം കൂടിയാണ് കൊലമാവ് കോകില. ഈ വിജയം ഒരു പുതുമുഖമായ ജാൻവിക്ക് ആവർത്തിക്കാൻ പറ്റുമോ എന്ന സംശയത്തിലാണ് ഒരു പ്രേക്ഷകരും. സിനിമാലോകത്തുനിന്ന് പലരും ആ ഒരു ചോദ്യം ഉയർത്തുന്നു. ഇരുവരെയും താരതമ്യം ചെയ്തുള്ള ചർച്ചകളും സജീവമാണ്.

ഇപ്പോൾ ഇത്തരം താരതമ്യങ്ങളെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ജാൻവി. തുടക്കം മുതൽ ഇത്തരം താരതമ്യങ്ങൾ തന്നെക്കുറിച്ച് വന്നിട്ടുണ്ട്. തന്റെ അമ്മ ശ്രീദേവിയുമായി വരെ തന്നെ സാമ്യം ചെയ്തിട്ടുണ്ട് പലരും. അതിനാൽ തന്നെ ഇത് തന്നെ ബാധിക്കില്ല. എന്റെ ആദ്യ ചിത്രവും റീമേക്കായിരുന്നു. ഞാൻ അമ്മയുമായി താരതമ്യം ചെയ്യപ്പെട്ടു. അമ്മ എല്ലാകാലത്തും മികച്ച നടി ആയിരുന്നു. അതിനാൽ തന്നെ താരതമ്യങ്ങൾ പ്രതിരോധിക്കാൻ എനിക്കാവും എന്ന് പറയുന്നുണ്ടായിരുന്നു. തമിഴ് കഥാപശ്ചാത്തലം അല്ല ഹിന്ദിയിൽ ചിത്രത്തിന് എന്ന് ജാൻവി പറയുന്നു. കഥാപാത്രം നയൻതാരയുടെതുപോലെയുള്ളത് അല്ല. ഒന്നാമത് ഞങ്ങളുടെ സിനിമ ഉത്തരേന്ത്യൻ പശ്ചാത്തലത്തിലാണ് ഇറങ്ങിയിരിക്കുന്നത്.

പഞ്ചാബിലെ പെൺകുട്ടിയാണ് ഞാൻ അവതരിപ്പിക്കുന്നത്. അവളുടെ സ്വഭാവം സംസാരിക്കുന്ന രീതിയിൽ എല്ലാം വളരെ വ്യത്യസ്തമാണ്. ജൂലൈ 29ന് ഹോട്ട്സ്റ്റാർ വഴി ആണ് ചിത്രം പുറത്തുവരുന്നത്.
Story Highlights:About Sridevi and Nayanthara Sridevi’s daughter Jhanvi

To Top