സൈക്കോ എന്ന് ഒക്കെ നമ്മൾ പറഞ്ഞു തുടങ്ങുന്ന കാലത്തിന് മുന്നേ കൊടിയ സൈക്കോ ആയും ഒക്കെ തകർത്തു പെർഫോമ് ചെയ്ത മനുഷ്യൻ ആണ്..|Actor and Dancer Vineeth fan note viral

നടൻ, നർത്തകൻ എന്നീ നിലകളിൽ ഒക്കെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് വിനീത്. ഇന്ന് സോഷ്യൽ മീഡിയ പലപ്പോഴും വിനീതിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ലൂസിഫർ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിവേക് ഒബ്രയ്ക്ക് ശബ്ദം നൽകിയത് വിനീത് ആയിരുന്നു. ഡബ്ബിങ്ങിലും തന്റേതായ കഴിവ് തെളിയിക്കുവാൻ വിനീതിന് സാധിച്ചിട്ടുണ്ട്. വിനീതിന്റെ വിശേഷങ്ങൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ വിനീത് എന്ന നടനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയായിരിക്കും പറയേണ്ടത്. മികച്ച കുറെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ സാധിച്ചിട്ടുണ്ട് എങ്കിൽ പോലും അത്രത്തോളം ഭാഗ്യം മലയാള സിനിമയിൽ തേടി എത്താതിരുന്ന ഒരു നടൻ തന്നെയായിരുന്നു വിനീത്. ഇപ്പോൾ വിനീതിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരു സിനിമ ഗ്രൂപ്പിൽ ആണ് ഈ ഒരു കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

പറയുന്നത് വിഡ്ഢിത്തരം ആണോ എന്നറിയില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ ഈ മനുഷ്യനെ തകം തകചം എന്നൊക്കെ പറഞ്ഞു കുറെ പേര് വെറുതെ അങ്ങ് കളിയാക്കുന്നത് കാണുമ്പോ ഈ ക്ലാസിക്കൽ ഡാൻസ് ഐറ്റംസ് ഒക്കെ വിട്ടു ഒരു കിടിലൻ നെഗറ്റീവ് വേഷത്തിൽ പുള്ളി വന്നിരുന്നു എങ്കിൾ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാറുണ്ട്. നൃത്തം ജീവനായത് കൊണ്ട് ആകാം പുള്ളി അതിലേക് കൂടുതൽ ഫോക്കസ് ചെയ്യുന്നത്. പക്ഷെ അഭിനയത്തിലേക്ക് വന്നാലും പുള്ളി കിടിലൻ ആണ് എന്ന് തോന്നിയിട്ടുണ്ട്.

നായകൻ ആയും സഹ നടൻ ആയും സൈക്കോ സൈക്കോ എന്ന് ഒക്കെ നമ്മൾ പറഞ്ഞു തുടങ്ങുന്ന കാലത്തിന് മുന്നേ കൊടിയ സൈക്കോ ആയും ഒക്കെ തകർത്തു പെർഫോമ് ചെയ്ത മനുഷ്യൻ ആണ്.. മാനത്തെ വെള്ളിതേര് ഒക്കെ പുള്ളി നല്ല അടിപൊളി ആയി ആക്ഷനും ചെയ്തു പോകുന്നത് കണ്ടു. സ്റ്റിൽ പുള്ളിയുടെ ഇഷ്ട വേഷം മഴവില്ല് ലെ ആ കൊടിയ സൈക്കോ ആയ വിജയ് കൃഷ്ണനെ ആണ്. തമിഴിൽ പോയും നല്ല കിടിലൻ സിനിമകൾ ചെയ്തു വെച്ചിട്ടുണ്ട് അന്നേ പുള്ളി. ലൂസിഫർ കാണുമ്പോൾ പലപ്പോഴും ആ ശബ്ദത്തിന് ഒപ്പം ശരീരവും ഉണ്ടായിരുന്നു എങ്കിൾ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. വിവേക് ഒബ്രോയ് ആ വേഷം ഗംഭീരമായി ചെയ്തു എന്നത് ആണ് സത്യം. സ്റ്റിൽ അത്തരത്തിൽ ഒരു വേഷം പുള്ളിക്കും കിട്ടിയിരുന്നു എങ്കിൾ തന്റെതായ രീതിയിൽ അതും മികച്ചത് ആക്കിയേനെ എന്ന് തന്നെ കരുതുന്നു. അത്തരത്തിൽ ഉള്ള റോളിൽ പുള്ളി അടിപൊളി ആയിരിക്കും എന്നൊരു തോന്നൽ.

എന്തോ കമർഷ്യൽ സിനിമകൾ ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണോ എന്നുമറിയില്ല. പക്ഷെ തകം തചകം എന്നൊക്കെ പറഞ്ഞു കളിയാകുമ്പോൾ പുള്ളിയിലെ പെർഫോമർ റേ ഓർമ വരും. പണ്ട് ചെയ്തു വെച്ച കുറച്ചറെ വേഷങ്ങളും പിന്നെ മമ്മൂട്ടിയെയും മോഹൻലാൽ നെയും വരെ ഇവിടെ ട്രോളുന്നുണ്ട്, പിന്നെ ആണോ ഈ പുള്ളിയെ എന്നോർക്കുമ്പോൾ ആണ്
Story Highlights: Actor and Dancer Vineeth fan note viral
