അന്യ ഭാഷയിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറിയ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച നടനായിരുന്നു ബാല.

മികച്ച കഥാപാത്രങ്ങളിലൂടെ നായകവേഷം കൈകാര്യം ചെയ്ത ബാല പിന്നീട് പ്രതി നായകനായും തന്റെ അഭിനയ ജീവിതം മലയാളത്തിൽ ഉറപ്പിക്കുകയായിരുന്നു. കളഭം എന്ന ചിത്രത്തിൽ നവ്യ നായരുടെ നായകനായി എത്തിയ ബാല പിന്നീട് പുതിയമുഖം എന്ന ചിത്രത്തിൽ വില്ലനായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

പുതിയമുഖം എന്ന ചിത്രത്തിലെ ആ പ്രതി നായകവേഷം ബാലയുടെ അഭിനയ ജീവിതത്തിൽ തന്നെ വലിയ രീതിയിൽ ഒരു മാറ്റം കൊണ്ടുവന്നിരുന്നു. പുതിയമുഖം റിലീസ് ആയ സമയത്തായിരുന്നു ബാല വിവാഹിതനായത്. ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അമൃതാ സുരേഷിനെ ആണ് ബാല വിവാഹം കഴിച്ചത്. വിവാഹ ജീവിതം അത്ര ശുഭകരമായില്ല. ജീവിതത്തിൽ ഉണ്ടായ ചില സ്വരhചേർച്ചകൾ മൂലം അമൃത സുരേഷും ബാലയും തമ്മിൽ പിരിയുകയായിരുന്നു. ഇരുവരും തമ്മിൽ പിരിയുമ്പോൾ ബാലയുടെയും അമൃതയുടെ മക്കൾ പാപ്പു എന്ന അവന്തിക അമൃതയ്ക്ക് ഒപ്പമായിരുന്നു.

അടുത്തകാലത്ത് ബാല വീണ്ടും വിവാഹിതനാകുകയും ചെയ്തു. ബാല വിവാഹം ചെയ്തിരിക്കുന്നത് ഡോക്ടർ എലിസബത്തിനെ ആണ്. ഇപ്പോൾ എലിസബത്തും ബാലയും ഒരുമിച്ചുള്ള ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ചില ദുഃഖങ്ങളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചും ഒക്കെ ബാല വാചാലനാകുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെയാണ്, കാശ് കൊടുത്താൽ തനിക്ക് നല്ലൊരു വീട് വാങ്ങാൻ സാധിക്കും.

പക്ഷേ എനിക്ക് ഒരു കുടുംബം കിട്ടില്ല. ഇപ്പോഴാണ് തനിക്ക് ഒരു കുടുംബം ഉണ്ടായത്. തീർത്തും വ്യത്യസ്തരായ സ്വഭാവക്കാരാണ് താനും ഭാര്യയും. അതുകൊണ്ടുതന്നെ തങ്ങൾക്കിടയിൽ വഴക്കുകൾ വളരെ പതിവായ കാര്യമാണ്. വഴക്കുകൾക്ക് ഇടയിലും തങ്ങൾ കൂടുതൽ സ്നേഹിക്കുകയാണ് ചെയ്യുക. താൻ താടി നീട്ടി വളർത്തിയ കണ്ടപ്പോൾ പലർക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. പലരും താടി വടിച്ചു കൂടെ എന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാൽ അതിനൊരു കാരണമുണ്ട് അതുകൊണ്ടാണ് ഇങ്ങനെ താടി നീട്ടിവളർത്തി ഇരിക്കുന്നത്.

സൂര്യയുടെ പ്രൊഡക്ഷൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് താനാണ്. അതിന്റെ ഭാഗമായാണ് താടി നീട്ടി വളർത്തി ഇരിക്കുന്നത്. അഭിമുഖങ്ങളിൽ ഒക്കെ ഇപ്പോൾ ബാല പ്രത്യക്ഷപ്പെടുന്നത് ഷേവ് ചെയ്തതാണ്. ഷെഫീഘിന്റെ സന്തോഷം എന്ന മലയാള ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഒക്കെ ബാല സജീവമായി മാറിയിരിക്കുന്നത്.
