ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ബോബി ഡിയോൾ. പിതാവ് ധർമ്മേന്ദ്രയുടെ പാത പിന്തുടർന്ന് കൊണ്ടായിരുന്നു സിനിമയിൽ ബോബി ഡിയോൾ എത്തിയത്. 90കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.

1995 ഇൽ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ആരംഭം. ആദ്യ സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. അതോടൊപ്പം പുതിയൊരു നടൻ കൂടി ഉദയം ചെയ്യുകയായിരുന്നു ബോളിവുഡ് സിനിമ പോലെ വളരെ മനോഹരമായിരുന്നു ബോബി ഡിയോളിന്റെ പ്രണയവും പിന്നീട് അദ്ദേഹത്തിന്റെ വിവാഹജീവിതവും. ആദ്യകാഴ്ചയിൽ തന്നെ അദ്ദേഹം ഹൃദയത്തിൽ കൊറിയിട്ടു അഹൂജയെ. റസ്റ്റോറന്റ് വച്ചാണ് അപ്രതീക്ഷിതമായി അവരെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും തമ്മിൽ പ്രണയത്തിലുമായി. 1996 ലായിരുന്നു വിവാഹം.

രണ്ട് മക്കളാണ്. രണ്ടാമത്തെ മകന് മുത്തച്ഛന്റെ പേരായിരുന്നു അദ്ദേഹം നൽകിയത്. അടുത്തിടെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്രയും ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നതിനെ കുറിച്ച് യഥാർത്ഥകാരണം ബോബി തുറന്നു പറഞ്ഞിരുന്നത്. മുൻപ് തങ്ങളുടെ സിനിമകളുടെ വിജയത്തിനായി നായകന്മാരുടെ വിവാഹകാര്യം പുറത്ത് പറയുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രശ്നം മറ്റൊന്നായിരുന്നു. ജേഷ്ടനുമായി വലിയ പ്രായവ്യത്യാസം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാരണത്താൽ അവരുടെ ഒപ്പം ചിലവഴിക്കാനുള്ള സമയത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. അതായിരുന്നു പെട്ടെന്ന് വിവാഹം കഴിക്കാനുള്ള ഒരു തീരുമാനത്തിന് പിന്നിലെന്നാണ് ബോബി പറയുന്നത്.

സ്വന്തം മക്കളുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്നം അനുഭവിക്കുവാൻ ബോബി ആഗ്രഹിച്ചിരുന്നില്ല എന്ന് മനസ്സിലാക്കുന്നു. ഭാര്യയുമായുള്ള വിവാഹത്തിനുശേഷം ഉടൻതന്നെ കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിച്ചതണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കുന്നത്. വളരെ പെട്ടെന്ന് ഒരു കുടുംബം തുടങ്ങാൻ ആഗ്രഹിച്ചു. കുട്ടികൾ ഉള്ളപ്പോൾ എനിക്ക് പ്രായം ആകാതിരിക്കാൻ ഞാൻ അവരുടെ സുഹൃത്താകാൻ ആഗ്രഹിച്ചു. കാരണം ഞാൻ എന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആൾ ആണ്. ഞാനും എന്റെ ജേഷ്ഠൻ തമ്മിലുള്ള പ്രായ വ്യത്യാസം വളരെ കുറവുമാണ്. എന്റെ അച്ഛനും ഞാനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എനിക്ക് പിതാവിനോട് അടുത്തിരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.

അതുപോലെ മക്കളോടൊപ്പം ഒന്നിച്ചിരിക്കണം എന്ന് പറയുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ കുട്ടികൾ വളരെ ചെറിയതാണ്. അവരുടെ മൂത്തച്ഛൻ അമ്മ എന്നിവരെല്ലാം ജോലി ചെയ്യുന്നത് കണ്ടാണ് അവർ വളർന്നത് പക്ഷേ അവരുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു. ഈ കുട്ടികളുടെ സംരക്ഷണത്തിനും. അവർ അതിൽ സന്തോഷം ആയിരുന്നു.. ഞാൻ എപ്പോഴും മക്കൾക്കൊപ്പം ആയിരുന്നു. അവരുടെ ഒപ്പം ചിലവഴിക്കാൻ എനിക്ക് ധാരാളം സമയം ലഭിച്ചു.

പക്ഷേ മക്കൾ എപ്പോഴും അത്ഭുതപ്പെടുന്നു. അച്ഛൻ ജോലിക്ക് പോകാത്തത് ഇതൊക്കെ എന്നോട് ചോദിക്കുമായിരുന്നു എന്ന് ബോബി പറയുന്നു. വീട്ടിലിരുന്ന് മക്കൾക്ക് ഒരു മോശം മാതൃകയാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നെക്കൊണ്ട് സാധിക്കുന്നത് ഞാൻ ചെയ്യുമായിരുന്നു എന്തുവന്നാലും തളരരുത് ജീവിതത്തെ പോസിറ്റീവോടെ മുന്നോട്ടു പോകണമെന്ന് ഞാൻ എപ്പോഴും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അത് തന്നെയാണ് അവർ പിന്തുടരുന്നതെന്നും വ്യക്തമാക്കി.
