Entertainment

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്- ധർമ്മജൻ|Actor Dharmajan talkes about Mohanlal issue against Adoor Gopalakrishnan

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്- ധർമ്മജൻ|Actor Dharmajan talkes about Mohanlal issue against Adoor Gopalakrishnan

അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞുനിൽക്കുന്നത്. ഇതിനെതിരെ പലരും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരുന്നു. നടൻ ധർമ്മജനും ഇതിനെതിരെയുള്ള വിയോജിപ്പുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. മോഹൻലാൽ നല്ലവനായ ഗുണ്ടാ പരിവേഷത്തിലുള്ള നടനാണ് എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് മേജർ രവി ആയിരുന്നു. മോഹൻലാൽ സ്നേഹപൂർവ്വം അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലേക്ക് സ്വീകരിച്ചു എന്നും അപ്പോൾ അദ്ദേഹം നല്ലവനായ ഗുണ്ട ആയിരുന്നില്ലേ എന്നുമൊക്കെ ആയിരുന്നു മേജർ രവി ചോദിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധർമ്മജനും തന്റെ സോഷ്യൽ മീഡിയയും പുതിയ കുറിപ്പും ആയി എത്തിയിരിക്കുന്നത്. ധർമ്മജൻ പങ്കുവച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

അടൂർ ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവന പലരെയും ചോടിപ്പിച്ചു എന്നത് തന്നെയാണ് സത്യം. മോഹൻലാൽ ഫാൻസുകാർക്ക് ഒപ്പം തന്നെ സിനിമയിലുള്ള ചില താരങ്ങളും അടൂർ ഗോപാലകൃഷ്ണനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വളരെ മോശം പ്രസ്താവനയായി എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Story Highlights: Actor Dharmajan talkes about Mohanlal issue against Adoor Gopalakrishnan

Most Popular

To Top